India

'നാമെല്ലാം ഒരേപോലെ ചിന്തിക്കുന്ന പാര്‍ട്ടികള്‍'; ചെറിയ ഭിന്നതകള്‍ പോലും  ഉണ്ടാവരുതെന്ന് ഘടകകക്ഷികളോട് മോദി

ചെറിയതരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നമ്മുടെ ഐക്യത്തെ തകര്‍ക്കാന്‍ പാടില്ലെന്ന് മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജനവിധി മാനിക്കാന്‍ ഘടകക്ഷികള്‍ തയ്യാറാവാണമെന്ന് എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ചെറിയതോതിലുള്ള ഭിന്നതകള്‍ മാറ്റിവെച്ചുകൊണ്ട് ഒരുമിച്ചു നില്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഞായറാഴ്ച നടന്ന എന്‍ഡിഎ യോഗത്തില്‍നിന്ന് ശിവ സേന വിട്ടുനിന്ന സാഹചര്യത്തിലായിരുന്നുമോദിയുടെ പ്രതികരണം.

നാം ഒരു വലിയ കുടുംബമാണ്. ജനങ്ങള്‍ക്കായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. ജനങ്ങള്‍ നമുക്ക് നല്‍കിയത് വലിയ വിജയമാണ്. അതിനെ നമ്മള്‍ മാനിക്കണം. ഒരുപോലെ ചിന്തിക്കുന്ന പാര്‍ട്ടികളാണ് നാമെല്ലാം. ചെറിയതരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നമ്മുടെ ഐക്യത്തെ തകര്‍ക്കാന്‍ പാടില്ലെന്നും മോദി പറഞ്ഞു.

യോഗത്തില്‍ ശിവസേനയുടെ അഭാവം ഏറെ ശ്രദ്ധിക്കപ്പെട്ടതായി എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്‍ഡിഎയിലെ സഖ്യകക്ഷികളുടെ എണ്ണം കുറഞ്ഞുവരുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ടിഡിപി, ആര്‍എല്‍എസ്പി തുടങ്ങിയ പാര്‍ട്ടികളും എന്‍ഡിഎ വിട്ടത് അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബിജെപിശിവസേന സഖ്യം തകര്‍ന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും ബിജെപിയുമായി തെറ്റിയ ശിവസേന സഖ്യം വിടുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് ഞായറാഴ്ചത്തെ എന്‍ഡിഎ യോഗത്തില്‍നിന്ന് ശിവസേന വിട്ടുനിന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദി കര്‍ഷകരുടെ രക്തവും വിയര്‍പ്പും വിറ്റു, വ്യാപാര കരാര്‍ അംഗീകരിച്ചത് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി'

'വിജയിക്കുന്നതിന് മുമ്പേ എംഎല്‍എ ഓഫീസ് തുറന്ന ആളാണ്, മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞില്ലേ'; ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി

ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ നയതന്ത്ര വിജയമെന്ന് മോദി, സംഗീത സംവിധായകന്‍ എസ്പി വെങ്കിടേഷ് അന്തരിച്ചു, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

കൊറിയയിൽ പണച്ചെലവില്ലാതെ പഠിക്കാം, മാസ്റ്റേഴ്സ് മുതൽ പിഎച്ച്ഡി വരെയുള്ള പ്രോഗ്രാമുകൾക്ക് യു എസ് ടി സ്കോളർഷിപ്പ്; ഫെബ്രുവരി 23 വരെ അപേക്ഷിക്കാം

'രാഹുല്‍ വെറും കോഴിയല്ല..കുരുപ്പ് പിടിച്ച കോഴിയാണ്'; കുറിപ്പുമായി ജസ്ല മാടശേരി

SCROLL FOR NEXT