India

നാസികില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ ഷാരുഖ് ഖാന്റെ വീട്ടിനു സമീപം കണ്ടെത്തി

ഷാരൂഖിനോടുള്ള ആരാധനമൂത്തണ് കുട്ടികള്‍  നാട് വിട്ടത് - സൂപ്പര്‍ താരത്തെ ഒരു നോക്കുകാണുകയായിരുന്നു ലക്ഷ്യമെന്നും കുട്ടികള്‍ പൊലീസിനോട് പറഞ്ഞു 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ്ഖാന്റെ വസതിയക്ക് മുന്നില്‍ നിന്നും കണ്ടെത്തി. മുംബൈയിലെ ഷാരുഖ് ഖാന്റെ വീടിന് സമീപത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഷാരൂഖിനോടുള്ള ആരാധനമൂത്ത് ഷാരൂഖിനെ കാണാനായാണ് കുട്ടികള്‍ വീട്ടില്‍ നിന്നും നാട് വിട്ടത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ഈ മാസം 23ന് രാത്രിയാണ് കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കളുടെ പരാതി പൊലീസിന് ലഭിക്കുന്നത്. ഒരു കുടുംബത്തിലെ ആറ് കുട്ടികളെ കാണാനില്ലെന്നായിരുന്നു പരാതി. വീട്ടില്‍ നിന്നും ക്ഷേത്രത്തിലേക്ക് പോയ കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നായിരുന്നു പരാതിയിലുള്ളത്.

അമ്പലത്തിലെത്തിയ കുട്ടികള്‍ നാസിക് റെയില്‍വെ സ്റ്റേഷനിലെത്തിയ ശേഷം ശതാബ്ദി ട്രെയിനില്‍ മുംബൈയിലെ ദാദറിലെത്തുകയായിരുന്നു. അവിടെ നിന്നാണ് കുട്ടികള്‍ ഷാരൂഖിന്റെ വീടിന് സമീപത്തെത്തിയത്. 

കാണാതായ കുട്ടികളെ പൊലീസിന്റെ കര്‍ശന പരിശോധനയെ തുടര്‍ന്ന് 24 മണിക്കൂറിനകം വീട്ടിലെത്തിക്കാനും പൊലീസിനായി. കുട്ടികള്‍ക്കായി റെയില്‍വെ സ്റ്റേഷനുകളിലും മറ്റിടങ്ങളിലും പരിശോധന നടത്തിയെങ്കിലും അവസാനം ഷാരൂഖിന്റെ വീട്ടിനുമുന്നില്‍ നിന്നാണ് കുട്ടികളെ പൊലീസ് കണ്ടെത്തിയത്. നടനെ കാണാനുള്ള ആരാധന മൂത്താണ് കുട്ടികള്‍ നാടുവിട്ടതെന്നും പൊലീസ് പറഞ്ഞു. 

കുട്ടികളെ കസ്റ്റഡിയിലെടുത്ത ശേഷം കുട്ടികളെ രക്ഷിതാക്കള്‍ക്ക് കൈമാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന