India

നിത്യാനന്ദയുടെ കാല്‍ക്കല്‍ വീണ് അനുഗ്രഹം വാങ്ങി അമിത് ഷാ?; പ്രചാരണത്തിന് പിന്നിലെ സത്യമിതാണ്

തമിഴ്‌നാട്ടിലാണ്  ഈ ചിത്രത്തിന് വന്‍തോതില്‍ പ്രചാരണം ലഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ നിത്യനന്ദ ഇന്ത്യ വിട്ടുപോയി പുതിയ രാജ്യം പ്രഖ്യാപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വലിയ വാര്‍ത്തയായിരുന്നു. ഇക്വഡോറിന് സമീപം സ്വകാര്യദ്വീപ് വാങ്ങി കൈലാസമെന്ന രാജ്യം സ്ഥാപിച്ചെന്ന് പ്രഖ്യാപിച്ച നിത്യാനന്ദയുടെ പേരിലുള്ള സൈറ്റില്‍ നിന്ന് ലഭിച്ച ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് സാമ്യതയുള്ള ഒരാള്‍ നിത്യാനന്ദയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങുന്നതായിരുന്നു ആ ചിത്രം. പല രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് ആ ചിത്രത്തിന് ഉണ്ടായത്. എന്നാല്‍ ആ ചിത്രത്തിലുള്ളത് അമിത് ഷായാണോ? അല്ലെന്നാണ് ഇന്ത്യ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം കണ്ടെത്തിയിരിക്കുന്നത്. സുബിര്‍ രാജന്‍ മാവുങ്കല്‍ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ചിത്രം തെറ്റിധരിപ്പിക്കുന്ന തലക്കെട്ടുകളോടെ പ്രത്യക്ഷപ്പെട്ടത്.

തമിഴ്‌നാട്ടിലാണ്  ഈ ചിത്രത്തിന് വന്‍തോതില്‍ പ്രചാരണം ലഭിച്ചത്. എന്നാല്‍ 2017 ജൂലൈ 9 ന് മൗറിഷ്യസ് ഹൈ കമ്മീഷണര്‍ ജഗദീശ്വര്‍ ഗോബര്‍ദ്ധന്‍ നിത്യാനന്ദയെ സന്ദര്‍ശിച്ചപ്പോഴുള്ളതാണ് ചിത്രം. ഗുരു പൂര്‍ണിമ ആഘോഷങ്ങളുടെ സമയത്ത് ബെംഗലുരുവിലെ ആശ്രമത്തിലെത്തി ജഗദീശ്വര്‍ ഗോബര്‍ദ്ധന്‍ നിത്യാനന്ദയെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങളാണ് അമിത് ഷായുടേതെന്ന പേരില്‍ പ്രചരിപ്പിച്ചത്.

ലൈംഗികക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ നിത്യാനന്ദ അന്വേഷണം നടക്കുന്നതിനിടെയാണ് രാജ്യം വിട്ടത്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോള്ളൂം; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?