ഫയല്‍ ചിത്രം 
India

നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ പ്രകോപനം, ഇന്ത്യ തിരിച്ചടിച്ചു; ഭീകരനെ വധിച്ചു

പുലര്‍ച്ച 6.15ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ വെടിയുതിര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ പ്രകോപനം. പുലര്‍ച്ച 6.15ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ വെടിയുതിര്‍ത്തു.

പൂഞ്ച് ജില്ലയിലെ ബാലാക്കോട്ട് സെക്ടറിലാണ് സംഭവം. മോര്‍ട്ടോര്‍ ഷെല്ലാക്രമണമാണ് പാകിസ്ഥാന്‍ നടത്തിയത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. അതിനിടെ ഷോപ്പിയാനില്‍ സൈന്യത്തിന്റെ സംയുക്ത ഓപ്പറേഷനില്‍ ഒരു ഭീകരനെ വധിച്ചു. ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. വെടിവയ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ ഭീകരര്‍ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീനഗറിലെ സാദിബാല്‍ മേഖലയില്‍ സുരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചു. ഇവരെ പിടികൂടുന്നതിന്റെ ഭാഗമായി ശ്രീനഗറിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

'13 വയസ്, ‌രസമുള്ള പ്രായം, ആവോളം ആസ്വദിക്കൂ'; അനിയത്തിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രശ്മിക മന്ദാന

SCROLL FOR NEXT