India

നിയമവിരുദ്ധമെങ്കില്‍ കഞ്ചാവ് ഓയില്‍ ഓണ്‍ലൈനില്‍ ഇത്ര സുലഭമാവുന്നത് എങ്ങനെ? ; സംശയം ഉന്നയിച്ച് മീരാ ചോപ്ര

നിയമവിരുദ്ധമെങ്കില്‍ കഞ്ചാവ് ഓയില്‍ ഓണ്‍ലൈനില്‍ ഇത്ര സുലഭമാവുന്നത് എങ്ങനെ? ; സംശയം ഉന്നയിച്ച് മീരാ ചോപ്ര

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നിയമ വിരുദ്ധമാണെങ്കില്‍ കഞ്ചാവ് ഓയില്‍ ഇത്ര സുലഭമായി ഓണ്‍ലൈനില്‍ ലഭിക്കുന്നത് എന്തുകൊണ്ടെന്ന് നടി മീരാ ചോപ്ര. പല ഷോപ്പിങ് വെബ് സൈറ്റുകളിലും കഞ്ചാബ് ഓയില്‍ ലഭ്യമാണമെന്ന് മീര ചോപ്ര പറഞ്ഞു.

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് അന്വേഷണം ബോളിവുഡിലെ മുന്‍നിര താരങ്ങളിലേക്ക് എത്തിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ട്വീറ്റിലൂടെ നടി സംശയം ഉന്നയിച്ചത്. പല ഷോപ്പിങ് വെബ് സൈറ്റുകളിലും കഞ്ചാബ് ഓയില്‍ സുലഭമാണെന്നും താന്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും മീരാ ചോപ്ര പറഞ്ഞു.

ശ്രദ്ധ കപൂറിനായി ഓണ്‍ലൈനില്‍ കഞ്ചാവ് ഓയില്‍ വാങ്ങിയെന്ന് സുശാന്ത് സിങ്ങിന്റെ മാനേജര്‍ സമ്മതിച്ചെന്ന ചാനല്‍ വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു താരം സംശയം ഉയര്‍ത്തിയത്. ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ നിര നടിമാരായ ദീപിക പാദുക്കോണ്‍, രാകുല്‍ പ്രീത് സിങ്, സാറാ അലി ഖാന്‍ എ്ന്നിവരെ വിളിപ്പിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

SCROLL FOR NEXT