India

നിരത്തിൽ നിറയെ നോട്ടുകൾ; തിരിഞ്ഞു നോക്കാതെ ജനം; പെറുക്കിയെടുത്ത് പൊലീസ് (വീഡിയോ)

നിരത്തിൽ നിറയെ നോട്ടുകൾ; തിരിഞ്ഞു നോക്കാതെ ജനം; പെറുക്കിയെടുത്ത് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ഇൻഡോർ: റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നോട്ടുകള്‍ കണ്ടെത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. കോവിഡ് 19 ഹോട്ട്‌സ്‌പോട്ടായി കണക്കാക്കുന്ന മധ്യപ്രദേശിലെ ഇൻഡോറിലാണ് 20, 50, 100, 200, 500 രൂപയുടെ നോട്ടുകൾ വഴിയരികിൽ കിടന്നത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് ഇവ റോഡരികില്‍ കണ്ടെത്തിയത്. 

പ്രദേശവാസികള്‍ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. അതീവ ജാഗ്രതയോടെ നോട്ടകളെല്ലാം ശേഖരിച്ച പൊലീസ് പിന്നീട് അവ അണു വിമുക്തമാക്കി. പണം നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെട്ട് ഇതുവരെ ആരും പൊലീസിനെ സമീപിച്ചിട്ടില്ല. 6480 രൂപയാണ് പൊലീസിന് ലഭിച്ചത്. 

സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പണം ആരുടെയെങ്കിലും കൈയില്‍ നിന്ന് നഷ്ടപ്പെട്ടതാണോ ആരെങ്കിലും മനഃപ്പൂര്‍വം ഉപേക്ഷിച്ചതാണോ  എന്ന് കണ്ടെത്തുന്നതിനാണിത്. 

ഇൻഡോറില്‍ 554 കോവിഡ് 19 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 37 പേര്‍ ഇവിടെ മരിച്ചു. മധ്യപ്രദേശിലാകെ 998  പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിങ്ങൾ തീരുമാനമെടുത്തില്ലെങ്കിൽ ഞങ്ങൾ തീരുമാനിക്കും'; ധാരാ സിങിൻറെ ശിക്ഷാ ഇളവിൽ ഒഡീഷ സർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

'50 ലക്ഷവും കാറും കിട്ടിയപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ല'; കമന്‍റുകളോട് അഖില്‍ മാരാര്‍; ആ കണ്ണീര്‍ തുടച്ചിട്ട് പറയൂവെന്ന് സോഷ്യല്‍ മീഡിയ

ഇനി മുട്ട കഴിക്കാത്തതിൽ ടെൻഷൻ വേണ്ട, പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

'ലോകത്ത് അങ്ങനെയുള്ള ആള്‍ക്കാരുണ്ട്, നിനക്ക് മാത്രം എന്താണ് പ്രശ്‌നം'; കൊല്ലത്ത് നഗ്‌നദൃശ്യങ്ങള്‍ വിറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്