India

നിസര്‍ഗ ചുഴലിക്കാറ്റ്  : മുംബൈയില്‍ 150 കോവിഡ് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് രോഗബാധിതരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതെന്ന് എംഎംആര്‍ഡിഎ കമ്മീഷണര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : അറബിക്കടലില്‍ രൂപം കൊണ്ട നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തെത്തുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കോവിഡ് രോഗികളെ മാറ്റുന്നു. 150 കോവിഡ് രോഗബാധിതരെയാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത്. മുംബൈ മെട്രോപൊളിറ്റന്‍ റീജിയണല്‍ ഡെവലപ്പ്‌മെന്റ് അതോറിട്ടിയുടെ നേതൃത്വത്തിലുള്ള ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ കോവിഡ് ക്വാറന്റീന്‍ സെന്ററില്‍ നിന്നാണ് രോഗബാധിതരെ മാറ്റുന്നത്.

ഇവര്‍ക്കായി വര്‍ളിയില്‍ പ്രത്യേക കോവിഡ് ക്വാറന്റീന്‍ സംവിധാനമാണ് ഒരുക്കുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് രോഗബാധിതരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതെന്ന് എംഎംആര്‍ഡിഎ കമ്മീഷണര്‍ രാജീവ് വ്യക്തമാക്കി.

ഗോവയ്ക്കും മുംബൈക്കും ഇടയില്‍ കടലിലാണ് ന്യൂനമര്‍ദം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില്‍ മണിക്കൂറില്‍ പരമാവധി  120 കിലോമീറ്റര്‍ വേഗതയില്‍ കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപെടുവിച്ചു.ബംഗ്ലാദേശ് പേര് നല്‍കിയ 'നിസര്‍ഗ' ചുഴലിക്കാറ്റ് ഈ വര്‍ഷത്തെ രണ്ടാമത്തെയും അറബിക്കടലിലെ ആദ്യത്തെയും ചുഴലിക്കാറ്റുമായി മാറും. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങങ്ങളെ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലായി വിന്യസിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT