India

നീതി നിഷേധം തുടര്‍ന്നാല്‍ അവര്‍ നിങ്ങളെ പുറത്തെറിയും; ലോങ് മാര്‍ച്ചിന് പിന്തുണയുമായി പ്രകാശ് രാജ്

നിങ്ങള്‍ നല്‍കിയ  പൊള്ളയായ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് അവര്‍ നിങ്ങളെ അധികാരത്തിലേറ്റി.  ഇപ്പോള്‍ അവര്‍ വരുന്നത് നിങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ വഞ്ചിച്ച വാക്കുകളിലെ സത്യം തേടിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ്ങ് മാര്‍ച്ചിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. നിങ്ങള്‍ നല്‍കിയ  പൊള്ളയായ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് അവര്‍ നിങ്ങളെ അധികാരത്തിലേറ്റി.  ഇപ്പോള്‍ അവര്‍ വരുന്നത് നിങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ വഞ്ചിച്ച വാക്കുകളിലെ സത്യം തേടിയാണ്. 

ഇനിയും നിങ്ങള്‍ അവര്‍ക്ക് നീതിയും തുല്യതയും നിഷേധിച്ചാല്‍ അവര്‍  നിങ്ങളെ പുറത്തെറിയാന്‍ മടിക്കില്ലെന്ന് പ്രകാശ് രാജ് പറയുന്നു. ഇപ്പോള്‍ അവര്‍ നിങ്ങളുടെ പടിക്കലേയ്ക്ക് വരുന്നത് നീതി തേടിയാണ്. നീതി നിഷേധം തുടര്‍ന്നാല്‍ അത് നിങ്ങളെ തന്നെയാകും ബാധിക്കുകയെന്ന് പ്രകാശ് രാജ് കുറിപ്പില്‍ വിശദമാക്കുന്നു. 

നാസികില്‍ നിന്നും 180 കിലോമീറ്ററോളം കാല്‍നടയായി എത്തിയാണ് പതിനായിരക്കണക്കിന് കര്‍ഷകര്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തേക്ക് പ്രതിഷേധം അറിയിക്കാന്‍ എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

'നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി': വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !