ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നീതിഷ് കൂമാര്‍ എന്‍ഡിഎയുടെ ഭാഗമായതിന് പിന്നാലെ ബീഹാറില്‍ വര്‍ഗീയ ലഹളകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2017ല്‍ എന്‍ഡിഎയുടെ ഭാഗമായതിന് പിന്നാലെ ബീഹാറിലെ വര്‍ഗീയ കലാപങ്ങളുടെ എണ്ണം 200 ്ആണ്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് - ആര്‍ജെഡി സ്ഖ്യം ഉപേക്ഷിച്ച് നിതീഷ്‌കുമാര്‍ എന്‍ഡിഎയുടെ ഭാഗമായത്
2018ല്‍ മൂന്ന് മാസത്തിനിടെ ബീഹാറില്‍ 64 വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 5 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായത് ബിജെപിക്കൊപ്പം ചേര്‍ന്നതിന് പിന്നാലെയാണ്. 2017ല്‍ 270 കലാപങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
2012ല്‍ 50 കലാപങ്ങളും 2013ല്‍ 112 കലാപങ്ങളും ബീഹാറിലുണ്ടായി. എന്നാല്‍ 2014ല്‍ 110 ആയി കുറഞ്ഞെങ്കിലും 2015ല്‍ 155ആയി ഉയര്‍ന്നു. 2016ല്‍ 230 ചെറുതും വലുതുമായ വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായി. 2017ലാണ് ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ സംസ്ഥാനത്തുണ്ടായത്. 270 കലാപങ്ങള്‍.
ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 64 കലാപങ്ങളില്‍ 21 എണ്ണമാണ് ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 13 എണ്ണം ഫെബ്രുവരിയിലും 30 എണ്ണമാണ് മാര്‍ച്ചില്‍ റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ചിലുണ്ടായ കലാപങ്ങളില്‍ ഭൂരിഭാഗവും മുസ്ലീം മേഖലകളിലൂടെ ഹിന്ദുക്കളുടെ രാമനവമി ഘോഷയാത്രയ്ക്കിടെയായിരുന്നു. നടത്തിയതിനിടെയുളള സംഘര്‍ഷങ്ങളാണ്. അരിയായിലെ തിരഞ്ഞെടുപ്പിന് പിന്നാലെ മുസ്ലീങ്ങള്‍ ഹിന്ദവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നുവെന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചത് കലാപത്തിനിടയാക്കിയിരുന്നു. രാമനവമിയോട് അനുബന്ധിച്ച് വലിയ ലഹളയുണ്ടായതിന് പിന്നാലെ ദസറമാസങ്ങളിലും സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. ബീഹാറിലെ പതിനെട്ട് ജില്ലകളിലാണ് രാമനവി ആഘോഷങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ വര്‍ഗീയ കലാപമായി പടര്‍ന്നത്. മാര്‍ച്ച് 17ന് ഭഗല്‍പൂരിലാണ് അക്രമങ്ങളുടെ തുടക്കം. ഈ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കേന്ദ്രമന്ത്രി അശ്വിനി ചൗബേയുടെ മകന്‍ അരിജിത്ത് ശാശ്വതിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ നിന്നു ചാടിപ്പോയ് ബിജെപി നേതാവ് വീണ്ടും അറസ്്റ്റിലായിട്ടുണ്ട്.
വര്‍ഗീയ ലഹളകള്‍ വ്യാപകമാകുന്നതിന്റെ അടിസ്ഥാനത്തില്‍ ബീഹാറിലെ ജെഡിയു- ബിജെപി സഖ്യത്തില്‍ കനത്ത വിള്ളലുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് ജെഡിയുവില്‍ നിന്നും അഭിപ്രായമുയരുന്നുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates