India

നോട്ടുനിരോധനം മൂലം രാജ്യത്ത് ഇതുവരെ ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

നോട്ടുനിരോധനം മൂലം രാജ്യത്ത് ഇതുവരെ ആരും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: നോട്ടുനിരോധനം മൂലം രാജ്യത്ത് ഇതുവരെ ആരും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ധനകാര്യമന്ത്രി അര്‍ജുന്‍ റാം മേഖ് വാള്‍ ലോക്‌സഭയെ അറിയിച്ചതാണിക്കാര്യം. നോട്ട്‌നിരോധനം മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് എംപിമാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നോട്ട്പ്രതിസന്ധി മൂലം അനേകം ആളുകള്‍ മരിച്ച സാഹചര്യത്തിലും ഇതേവരെ ആരും മരിച്ചിട്ടില്ല എന്ന നിലപാടിലാണ് കേന്ദ്രം.

സിപിഎം എംപി ജിതേന്ദ്ര ചൗധരിയും ബിജെപി എംപി മനോജ് തിവാരിയുമാണ് ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. 2016 നവംബര്‍ എട്ടിന് അര്‍ധരാത്രി മുതല്‍ മോദി സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ നോട്ട്‌നിരോധനം നടപ്പിലാക്കിയത്. ആയിരം, അഞ്ഞൂറ് രൂപയുടെ എല്ലാ നോട്ടുകളും നിരോധിക്കുകയാണുണ്ടായത്. 

പിന്നീടങ്ങോട്ട് എടിഎമ്മുകളുടെ പ്രവര്‍ത്തനവും കാര്യക്ഷമമായിരുന്നില്ല. പണം മാറ്റിയെടുക്കാനും മറ്റുമായി ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്‍പില്‍ ക്യൂ നില്‍ക്കവെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി ആളുകള്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടുകളിലൊന്നും കഴമ്പില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും