India

നോമ്പുകാലമായിട്ട് പോലും ഇങ്ങനെയാണ്; ലോകം കൊറോണയ്ക്ക് എതിരെ പോരാടുമ്പോള്‍ മറ്റു ചിലര്‍ ഭീകരവാദത്തിന്റെ വൈറസ് വിതയ്ക്കുന്നു: പാകിസ്ഥാന് എതിരെ പ്രധാനമന്ത്രി

ലോകം കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ ചിലര്‍ ഭീകരവാദത്തിന്റെ വൈറസുകള്‍ വിതയ്ക്കുകയാണെന്ന് പ്രധാനമന്ത്രി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകം കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ ചിലര്‍ ഭീകരവാദത്തിന്റെ വൈറസുകള്‍ വിതയ്ക്കുകയാണെന്ന് പ്രധാനമന്ത്രി. ചേരിചേരാ ഉച്ചകോടി വീഡിയോ കോണ്‍ഫറന്‍സിലാണ് പാകിസ്ഥാനെതിരെ പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. കൊറോണ വൈറസ് വ്യാപനത്തിന് ഇടയിലും പാകിസ്ഥാന്‍ ഭീകരവാദത്തെയാണ് പ്രോല്‍സാഹിപ്പിക്കുന്നത്. തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കി വ്യാജപ്രചാരണവും പാകിസ്ഥാന്‍ നടത്തുന്നുവെന്ന് തിങ്കളാഴ്ച നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ നരേന്ദ്ര മോദി പറഞ്ഞു. 

ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ ഞായറാഴ്ച ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്നു ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്. 

രാജ്യങ്ങളെ തമ്മില്‍ ശത്രുതയിലാക്കുന്ന രീതിയിലുള്ള വീഡിയോകളും സന്ദേശങ്ങളുമാണ് പാകിസ്ഥാനില്‍ നിന്ന് പ്രചരിക്കുന്നത്. ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ നിരന്തരമായി വെടി നിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ ലംഘിക്കുകയാണ്. മുസ്ലിം വിഭാഗത്തിലുള്ളവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്ന നോമ്പുകാലമായിട്ട് പോലും പാകിസ്ഥാന്റെ നടപടികള്‍ ഇങ്ങനെയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 

ലോകരാജ്യങ്ങള്‍ ഈ അവസരത്തില്‍ ഒന്നിച്ച് നില്‍ക്കണം. മനുഷ്യന്‍ മുന്‍പ് നേരിടാത്ത വെല്ലുവിളിയാണ് നിലവില്‍ അഭിമുഖീകരിക്കുന്നത്. വെല്ലുവിളികള്‍ക്ക് ഇടയിലും 123 രാജ്യങ്ങള്‍ക്കും 59 അംഗരാജ്യങ്ങള്‍ക്കും മരുന്നുകളും പ്രതിരോധമരുന്ന് കണ്ടെത്താനുള്ള സജീവ പ്രവര്‍ത്തനത്തിലാണ് ചേരിചേരാ പ്രസ്ഥാനമുള്ളതെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മറ്റ് രാജ്യങ്ങള്‍ പ്രതികരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്