India

ന്യൂനപക്ഷ വിഭാഗത്തിലെ ദരിദ്ര പെണ്‍കുട്ടികളുടെ സമൂഹവിവാഹത്തിനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

മുസ്ലീം, സിക്ക്, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ദരിദ്രരായ പെണ്‍കുട്ടികളുടെ വിവാഹമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 20 ശതമാനം വരുന്ന മുസ്ലീം വിഭാഗത്തില്‍പെട്ടവര്‍ക്കാകും പദ്ധതി ഏറെ ഗൂണം ചെയ്യുക

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ന്യൂനപക്ഷവിഭാഗങ്ങളിലെ ദരിദ്രരായ പെണ്‍കുട്ടികളുടെ സമൂഹവിവാഹം നടത്താനൊരുങ്ങുന്നു. ഈ നടപടിയിലൂടെ ത്രീവ്രഹിന്ദുമുഖമെന്ന പ്രതിച്ഛായയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിനകര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് ന്യൂനപക്ഷവിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ സമൂഹവിവാഹം നടത്താനുള്ള തീരുമാനമെന്ന് ന്യൂനപക്ഷകാര്യമന്ത്രി മൊഹ്‌സിന്‍ റാസ പറഞ്ഞു. ഓരോ പെണ്‍കുട്ടിക്കും 20,000 രൂപവീതവും സമൂഹവിവാഹത്തിന്റെ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. 

മുസ്ലീം, സിക്ക്, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ദരിദ്രരായ പെണ്‍കുട്ടികളുടെ വിവാഹമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 20 ശതമാനം വരുന്ന മുസ്ലീം വിഭാഗത്തില്‍പെട്ടവര്‍ക്കാകും പദ്ധതി ഏറെ ഗൂണം ചെയ്യുക.

ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട നൂറ് പേരുടെ വിവാഹങ്ങള്‍ നടത്താനാണ് സര്‍ക്കാരിന്റെ തീരൂമാനം. സര്‍ക്കാരിന്റെ ഈ പദ്ധതിക്ക് മികച്ച അംഗീകാരമാണ് ലഭിക്കുന്നതെന്നും മൊഹ്‌സിന്‍ റാസ അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT