ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി നോബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യാസെന്‍. ന്യൂനപക്ഷ സര്‍ക്കാര്‍ അധികാര ഗര്‍വ്വ് കാണിക്കുകയാണ്. 31 ശതമാനം വോട്ട് നേടി അധികാതത്തില്‍ വന്ന ന്യൂനപക്ഷ സര്‍ക്കാര്‍ ബാക്കി 69 ശതമാനം ജനതയുടെ മേല്‍ രാജ്യദ്രോഹികള്‍ എന്ന ലേബല്‍ പതിക്കുന്നത് എങ്ങനെ ദ്ദേഹം ചോദിച്ചു. തന്റെ പുതിയ പുസ്തകമായ കളക്ടീവ് ചോയ്‌സ് ആന്റ് സോഷ്യല്‍ വെല്‍ഫയര്‍ എന്ന പുസ്തകത്തെ കുറിച്ച് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമര്‍ത്യാസെന്‍.
ചര്‍ച്ചകള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ചില കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യാനേ പാടില്ല എന്ന അവസ്ഥ ഭികരവും ജനാധിപത്യ വിരുദ്ധവുമാണ്.ഡെല്‍ഹിയില്‍ രാംജാസ് കോളേജില്‍ നടന്ന കോളേജില്‍ നടന്ന എബിവിപി അക്രമത്തെ അദ്ദേഹം
അപലപിച്ചു. രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി ഉമ്മര്‍ഖാലിദിനെ കോളേജിലേക്ക് വിളിച്ചതുമായി ബന്ധപെട്ടാണ് ഡല്‍ഹി രാംജാസ് കോളേജില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായത്.
മോഡി സര്‍ക്കാരിനേയും സംഘപരിവാര്‍ ചെയ്തികളേയും സ്ഥിരം വിമര്‍ശിക്കുന്ന ആളാണ് അമര്‍ത്യാ സെന്‍. നോട്ട് നിരോധന വിഷയത്തിലും അദ്ധേഹം മോഡിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates