India

പടുവൃദ്ധനായി യുവാവിന്റെ വേഷപ്പകര്‍ച്ച ; കയ്യില്‍ വ്യാജ പാസ്‌പോര്‍ട്ട് ; പൊളിച്ചടുക്കി സിഐഎസ്എഫ്

മുടിയും താടിയുമെല്ലാം നരപ്പിച്ച് പടുവൃദ്ധനെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് യുവാവ് വിമാനത്താവളത്തിലെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : വ്യാജ പാസ്‌പോര്‍ട്ടുമായി പടുവൃദ്ധനായി വേഷം മാറിയെത്തി യുവാവ് പിടിയില്‍. ന്യൂയോര്‍ക്കിലേക്ക് പോകാനെത്തിയ അഹമ്മദാബാദ് സ്വദേശി ജയേഷ് പട്ടേല്‍ എന്ന 32 കാരനാണ് പിടിയിലായത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം.

മുടിയും താടിയുമെല്ലാം നരപ്പിച്ച് പടുവൃദ്ധനെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് യുവാവ് വിമാനത്താവളത്തിലെത്തിയത്. വീല്‍ചെയറിലെത്തിയ ഇയാളുടെ കൈവശമുണ്ടായിരുന്ന പാസ്‌പോര്‍ട്ടില്‍ അമ്രിക് സിങ് എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്. 81 വയസ്സുള്ളതായും രേഖപ്പെടുത്തിയിരുന്നു. 

പ്രായാധിക്യം മൂലം വീല്‍ചെയറില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും കഴിയില്ലെന്ന തരത്തിലായിരുന്നു ഇയാളുടെ പെരുമാറ്റം. എന്നാല്‍ ഇയാള്‍ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥരുടെ നോട്ടത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇയാളുടെ ത്വക്ക് യുവാക്കളുടേതുപോലെ ഇരിക്കുന്നതും സിഐഎസ്എഫ് ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചു. 

തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇയാള്‍ വേഷം മാറി ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടക്കാന്‍ എത്തിയതാണെന്ന് വ്യക്തമായത്. ഇയാള്‍ ധരിച്ചിരുന്ന കണ്ണട സീറോ പവര്‍ ഗ്ലാസ്സാണെന്നും പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് വ്യാജപാസ്‌പോര്‍ട്ടുമായി വേഷം മാറിയെത്തിയതിന് ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. എന്തിനാണ് ഇയാള്‍ വേഷം മാറി പോകാന്‍ ഒരുങ്ങിയതെന്ന കാര്യവും സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏത് കേസാണ് സിബിഐ നന്നായി അന്വേഷിച്ചത്? അടുത്ത കാലത്തെ അഞ്ച് കേസിന്റെ നമ്പര്‍ പറയാമോ'; രാജീവ് ചന്ദ്രശേഖറിനോട് ഹൈക്കോടതി

അയ്യപ്പ സംഗമത്തിന് ചെലവഴിച്ചത് മൂന്നു കോടി മാത്രം, മുഴുവന്‍ തുകയും സ്പോണ്‍സര്‍ഷിപ്പ്, തെറ്റിദ്ധാരണ പരത്താന്‍ ശ്രമമെന്ന് പി എസ് പ്രശാന്ത്

തോന്നിയപോലെ പുരട്ടിയിട്ടു കാര്യമില്ല, സൺസ്ക്രീൻ അപ്ലൈ ചെയ്യുമ്പോൾ അളവു മുഖ്യം

'എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ്, ദൈവം ഓട്ടോക്കാരൻ്റെ രൂപത്തിൽ വന്നത്, നന്ദി'; സന്തോഷം പങ്കുവച്ച് മണിയൻപിള്ള രാജു

'അതിൽ നിന്ന് എങ്ങനെ കരകയറണമെന്ന് എനിക്കറിയില്ലായിരുന്നു; ജീവിതത്തിൽ അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടില്ല'

SCROLL FOR NEXT