India

പട്ടാപ്പകല്‍ യുവതിയെ ആംബുലന്‍സിലേക്ക് വലിച്ചുകയറ്റി; ചെറുത്ത അമ്മായിയച്ഛനെ ഇടിച്ചുവീഴ്ത്തി; ദാരുണാന്ത്യം  

ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷം കുടുംബത്തോടൊപ്പം റോഡിലൂടെ നടന്നുപോകുന്നതിനിടെയായിരുന്നു അജ്ഞാത സംഘത്തിന്റെ ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മരുമകളെ അജ്ഞാത സംഘം ആംബുലന്‍സില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ചെറുത്ത അമ്മായി അച്ഛന് ദാരുണാന്ത്യം. ഇന്നലെ കൊല്‍ക്കത്തയിലാണ് സംഭവം. ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷം കുടുംബത്തോടൊപ്പം റോഡിലൂടെ നടന്നുപോകുന്നതിനിടെയായിരുന്നു അജ്ഞാത സംഘത്തിന്റെ ആക്രമണം.

ഈ സമയം ആ വഴിയെത്തിയ അജ്ഞാത സംഘം 28 കാരിയെ ആംബുലന്‍സിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. ഇതുകണ്ട ഗോപാല്‍ പ്രാമാണിക് പെണ്‍കുട്ടിയെ രക്ഷിക്കാനായി പിന്നാലെ ഓടി. അതിനിടെ പെണ്‍കുട്ടിയുടെ ബന്ധു ആംബുലന്‍സിന്റെ ഡ്രൈവറെ ഡോറിലൂടെ കടന്നുപിടിച്ചു. വാഹനത്തെ തടഞ്ഞു നിര്‍ത്താനുള്ള പ്രാമാണികിന്റെ ശ്രമത്തിനിടെയാണ് ദാരുണാന്ത്യം ഉണ്ടായത്.

പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രാമാണിക് വാഹനത്തിന്റെ മുന്നിലെത്തി. പ്രാമാണികിനെ ഇടിച്ചുവീഴ്ത്തി അക്രമികള്‍ മുന്നോട്ട് പോകുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT