India

പട്ടിണി കിടന്ന്‌ ഇരുനൂറോളം പശുക്കള്‍ കൂട്ടത്തോടെ ചത്തു; ബിജെപി നേതാവ് അറസ്റ്റില്‍

ഗോശാലയുടെ മേല്‍ക്കൂര ഇടിഞ്ഞുവീണാണ് ഈ പശുക്കള്‍ ചത്തിരിക്കുന്നതെന്നാണ് ബിജെപി നേതാവിന്റെ വാദം

Author : സമകാലിക മലയാളം ഡെസ്ക്

റാജ്പൂര്‍: ഭക്ഷണം കിട്ടാതെ ഇരുനൂറോളം പശുക്കള്‍ ചത്ത സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ഛത്തീസ്ഗഡ് ദുര്‍ഗ് ജില്ലയിലെ ഗോശാലയിലായിരുന്നു പശുക്കള്‍ കൂട്ടത്തോടെ ചത്തത്. ബിജെപിയുടെ പ്രാദേശിക നേതാവും, ജുമല്‍ മുന്‍സിപ്പാലിറ്റി വൈസ് പ്രസിഡന്റുമായ ഹരീഷ് വര്‍മ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. 

റാജ്പൂരില്‍ ഈ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയിലാണ് പശുക്കള്‍ ചത്തത്. ഏഴ് വര്‍ഷം മുന്‍പാണ് ഗോശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. സ്ഥലത്തെത്തിയ ഡോക്ടര്‍മാര്‍, ഭക്ഷണവും, മരുന്നും ലഭിക്കാതെയാണ് പശുക്കള്‍ മരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

എന്നാല്‍ ഗോശാലയുടെ മേല്‍ക്കൂര ഇടിഞ്ഞുവീണാണ് ഈ പശുക്കള്‍ ചത്തിരിക്കുന്നതെന്നാണ് ബിജെപി നേതാവിന്റെ വാദം. 30 പശുക്കള്‍ പട്ടിണി കിടന്ന് മരിച്ചതായാണ് അധികൃതര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ 200ല്‍ അധികം പശുക്കള്‍ ചത്തിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചത്ത പശുക്കളെ ഗോശാല പരിസരത്ത് തന്നെ കുഴിച്ചിട്ടിട്ടുള്ളതായും നാട്ടുകാര്‍ പറയുന്നു. 

ചത്ത പശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. 50 പശുക്കള്‍ ഗുരുതരാവസ്ഥയിലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാകും, മുന്നറിയിപ്പ്

'ഒരു പുള്ളിപ്പുലി ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു, 5 മിനിറ്റ് എടുത്തു ഞങ്ങൾക്കത് മനസിലാകാൻ'; വൈൽഡ് ലൈഫ് അനുഭവം പറഞ്ഞ് ജേസൺ

ഫോണ്‍ സ്‌റ്റോറേജ് ഫുള്‍ ആണോ? പണം മുടക്കണ്ട, ഗൂഗിള്‍ സ്‌റ്റോറേജ് ലാഭിക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിൽ അപ്രന്റീസ്ഷിപ്പ്; 270 ഒഴിവുകൾ, കേരളത്തിലും അവസരം

വിജയിയുടെ സ്വര്‍ണമോതിരം പദ്ധതി; കരാര്‍ സ്വന്തമാക്കി ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സും