പ്രതീകാത്മക ചിത്രം 
India

പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി, മൂന്നുപേര്‍ അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ എട്ടുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്തതിന് ശേഷം കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി. ജഗല്‍പൈഗുരി ജില്ലയില്‍ നടന്ന സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ എട്ടുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

രാജ്ഗഞ്ചില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ പത്താംതീയതിയാണ് കാണാതായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ക്രൂര സംഭവം പുറംലോകം അറിഞ്ഞത്. 

ഓഗസ്റ്റ് 15ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍ സമ്മതിച്ചു. കൊന്നതിന് ശേഷം സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു. പ്രധാന്‍ പരയിലെ ഒരു വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഖാഗേശ്വര്‍ റോയി, പ്രതികള്‍ക്ക് മരണശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍