India

പതിനെട്ടുകാരിയായ മകള്‍ കാമുകന്റെ വീട്ടില്‍; ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ മഴുകൊണ്ട് വെട്ടിനുറുക്കി; അച്ഛന്‍ അറസ്റ്റില്‍

കാമുകന്റെ വീട്ടില്‍ നിന്ന് മകളെ കണ്ടെത്തിയതിന് പിന്നാലെ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ മഴുകൊണ്ട് വെട്ടികൊന്ന് പിതാവ്

സമകാലിക മലയാളം ഡെസ്ക്


കാന്‍പൂര്‍: കാമുകന്റെ വീട്ടില്‍ നിന്ന് മകളെ കണ്ടെത്തിയതിന് പിന്നാലെ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ മഴുകൊണ്ട് വെട്ടിക്കൊന്ന് പിതാവ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹാത്ത് ജില്ലയിലാണ് സംഭവം. ബുധനാഴ്ച രാവിലെ ആളുകള്‍ നോക്കിനില്‍ക്കെയാണ്‌, 18കാരിയായ മകളെ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. അക്രമത്തില്‍ കാമുകനും പരിക്കേറ്റു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ചൊവ്വാഴ്ച രാത്രിയാണ് പെണ്‍കുട്ടി വീട് വിട്ട് ഇരുപതുകാരനായ കാമുകന്റെ വീട്ടില്‍ എത്തിയത്. ഇക്കാര്യം പെണ്‍കുട്ടിയുടെ അച്ഛനെ കാമുകന്റെവീട്ടുകാര്‍ അറിയിച്ചിരുന്നു. ഇതറിഞ്ഞ് എത്തിയ അച്ഛന്‍ മകളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ കയ്യില്‍ കരുതിയ കോടാലി ഉപയോഗിച്ച് പിതാവ് മകളെ ആക്രമിച്ചു. സമീപവാസികളും ബന്ധുക്കളും നോക്കി നില്‍ക്കെയാണ് ഇയാള്‍ മകളെ വെട്ടിയത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയുടെ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും കൊലപാതകം നടത്താന്‍ ഉപയോഗിച്ച കോടാലി കണ്ടെത്തിയതായും ദേഹട്ട് ജില്ല അഡീഷണല്‍ എസ്പി അനുപ് കുമാര്‍ പറഞ്ഞു. കൊലപാതകത്തില്‍ സാക്ഷികളായ പ്രദേശവാസികളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

6.31 മീറ്റര്‍ ഉയരങ്ങളിലേക്ക്; പോള്‍ വാള്‍ട്ടില്‍ 15ാം വട്ടവും സ്വന്തം ലോക റെക്കോര്‍ഡ് തിരുത്തി ഡുപ്ലാന്റിസ്

ഒബിസി ക്രീമിലെയര്‍: സാമൂഹിക സ്ഥിതിയാകണം മാനദണ്ഡം, ശമ്പളം മാത്രം പരിഗണിക്കരുതെന്ന് സുപ്രീംകോടതി

യുവേഫ യൂറോപ്പ ലീഗ്; പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദം ജയിച്ചു കയറി ആസ്റ്റന്‍ വില്ല, പോര്‍ട്ടോ

'ആര്‍ക്കും വാങ്ങാം', റഷ്യന്‍ എണ്ണയില്‍ നിലപാട് മാറ്റി ട്രംപ്; 30 ദിവസത്തെ ഇളവ്

SCROLL FOR NEXT