India

പത്താം ക്ലാസുകാരിയെ പ്ലസ് ടു വിദ്യാര്‍ഥി ബലാത്സംഗം ചെയ്തു; പതിനൊന്നാം ക്ലാസുകാരന്‍ വീഡിയോ പകര്‍ത്തി; ഒന്‍പതാം ക്ലാസുകാരന്‍ പ്രചരിപ്പിച്ചു; അറസ്റ്റ്

പത്താം ക്ലാസുകാരിയെ അയല്‍വാസിയായ  പ്ലസ് ടു വിദ്യാര്‍ഥി ബലാത്സംഗം ചെയ്തതായി പരാതി

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: പത്താം ക്ലാസുകാരിയെ അയല്‍വാസിയായ  പ്ലസ് ടു വിദ്യാര്‍ഥി ബലാത്സംഗം ചെയ്തതായി പരാതി. ബലാത്സംഗത്തിന് പിന്നാലെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുയും ചെയ്ത പ്ലസ് ടു വിദ്യാര്‍ഥികളെയും പൊലീസ് അറസ്റ്റ്് ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് സുഹൃത്ത് ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഒന്‍പതാം ക്ലാസുകാരന്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുയും ചെയ്തു. കോയമ്പത്തൂരിലാണ് സംഭവം.

വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിതാവിന്റെ പരാതിയിലാണ് ഇവരെ അറസ്റ്റ്് ചെയ്തത്. മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെയും പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇവരെ  കോടതി ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

ഓഗസ്റ്റ് മാസത്തിലാണ് പെണ്‍കുട്ടിയെ പ്ല്‌സ് ടു വിദ്യാര്‍ഥി ലൈംഗിമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ച പ്ലസ് ടു വിദ്യാര്‍ഥി പത്താം ക്ലാസുകാരിയെ സമീപത്തുള്ള നദിതീരത്തേക്ക് കൊണ്ടുപോയി. അവിടെവച്ചായിരുന്നു ലൈംഗികമായി പീഡിപ്പിച്ചത്. ഈ സമയം കൂടെയുണ്ടായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി ഇത് മൊബൈലില്‍ പകര്‍ത്തി. ഇതിന് പിന്നാലെ ഒന്‍പതാം ക്ലാസിലെ വിദ്യാര്‍ഥിക്ക് ഈ വീഡിയോ അയച്ചുകൊടുത്തു.ദിവസങ്ങള്‍ക്ക് മുന്‍പ് ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഞായാറാഴ്ച പിതാവ് കൃഷ്ണഗിരി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്ര് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധന നടത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT