India

പത്മ പുരസ്‌കാരത്തിന് ഇനി പൊതുജനങ്ങള്‍ക്കും പേര് നിര്‍ദേശിക്കാമെന്ന് പ്രധാനമന്ത്രി

ഇനി മുതല്‍ ആര്‍ക്കും ഒരു വ്യക്തിയെ പത്മ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യാമെന്നും ഇപ്രകാരം അറിയപ്പെടാതെ കിടക്കുന്ന പല ഹീറോകളെയും രാജ്യം തിരിച്ചറിയുമെന്നും പ്രധാനമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പത്മ ആവാര്‍ഡുകള്‍ക്ക് ഇനി മുതല്‍ പൊതുജനങ്ങളില്‍ നിന്ന് ശുപാര്‍ശകള്‍ സ്വീകരിക്കാമെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. ഇതുവരെ മന്ത്രിമാരുടെ ശുപാര്‍ശ അനുസരിച്ചാണ് പത്മ അവാര്‍ഡുകള്‍ നല്‍കികൊണ്ടിരുന്നത്. ഈ നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളയുകയാണ്. ഇനി മുതല്‍ ആര്‍ക്കും ഒരു വ്യക്തിയെ പത്മപുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യാമെന്നും ഇപ്രകാരം അറിയപ്പെടാതെ കിടക്കുന്ന പല ഹീറോകളെയും രാജ്യം തിരിച്ചറിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ  യുവസംരംഭകര്‍ക്കായി നീതി ആയോഗ് സംഘടിപ്പിച്ച പരിപാടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ പൗരനും ഈ രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്നും എല്ലാവരുടെയും സംഭാവനകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് രാജ്യത്തെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്്. പുതിയെ ഇന്ത്യയെ സൃഷ്ടിക്കാന്‍ സര്‍്ക്കാരും സര്‍്ക്കാര്‍ പദ്ധതികളും മാത്രം പോരാ. അതിനായി ഓരോരുത്തരും പ്രയത്‌നിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ പരിഷ്‌കാരത്തിലൂടെ പത്മ അവാര്‍ഡുകള്‍ ഉന്നതര്‍ക്കും അനര്‍ഹര്‍ക്കും ലഭിക്കുന്നെന്ന പരാതി ഒഴിവാക്കാനാകും. വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു

'അവൻ നേരിടുന്ന വെല്ലുവിളികൾക്കായി സ്വയം എജ്യുക്കേറ്റ് ചെയ്യുകയാണ് ഇപ്പോൾ'; എഡിഎച്ച്ഡി ഉള്ള കുട്ടിയോട് മാതാപിതാക്കൾ എങ്ങനെ പെരുമാറണം?

ബിജു മാത്യൂസ് പാലാ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍; ഇടത് പിന്തുണയില്‍ കോണ്‍ഗ്രസ് വിമതന് വിജയം

VHSE, ITI യോഗ്യതയുണ്ടോ? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 210 ഒഴിവുകൾ; കേരളത്തിൽ താമസിക്കുന്നവർക്ക് അവസരം !