India

പത്മാവതിയെ സെന്‍സര്‍ ബോര്‍ഡും കൈകാര്യം ചെയ്യുന്നു; റിലീസ് വൈകും

സിനിമയുടെ പ്രദര്‍ശനാനുമതിക്ക് വേണ്ടി നല്‍കിയ അപേക്ഷ അപൂര്‍ണമാണെന്ന കാരണം പറഞ്ഞാണ് ചിത്രം തിരിച്ചയച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡിസംബര്‍ ഒന്നിന് നിശ്ചയിച്ചിരിക്കുന്ന പത്മാവതി സിനിമയുടെ റിലീസ് നീളുമെന്ന് സൂചന. പ്രദര്‍ശനാനുമതി നല്‍കാതെ സെന്‍സര്‍ ബോര്‍ഡ് ചിത്രം തിരിച്ചയച്ചതോടെയാണ് റിലീസ് വൈകിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. 

സിനിമയുടെ പ്രദര്‍ശനാനുമതിക്ക് വേണ്ടി നല്‍കിയ അപേക്ഷ അപൂര്‍ണമാണെന്ന കാരണം പറഞ്ഞാണ് ചിത്രം തിരിച്ചയച്ചിരിക്കുന്നത്. അപേക്ഷയിലെ അപൂര്‍ണത പരിഗണിച്ച് ചിത്രം വീണ്ടും സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയ്ക്ക് എത്തുമ്പോള്‍ സിനിമയെ സൂക്ഷമ നിരീക്ഷണത്തിന് വിധേയമാക്കുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ ഉദ്ധരിച്ച് പിടിഐ വാര്‍ത്ത നല്‍കുന്നത്. 

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പ്രദര്‍ശനാനുമതിക്കായി സിനിമ സെന്‍സര്‍ ബോര്‍ഡിന്റെ മുന്നിലേക്കെത്തിയത്. നിയമനടപടികള്‍ വേഗത്തിലാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 

ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ധീന്‍ ഖില്‍ജിയും, റാണി പത്മിനിയും തമ്മിലുള്ള ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു എന്ന് ആരോപിച്ചാണ് രജ്പുത് കര്‍ണി സേനയും മറ്റ് സംഘടനകളും സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയത്. 

ജയ്പൂരിലെ പത്മാവതിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ അതിക്രമം അഴിച്ചുവിട്ടായിരുന്നു സിനിമയ്‌ക്കെതിരായ പ്രതിഷേധങ്ങളുടെ തുടക്കം. ഏറ്റവും ഒടുവില്‍ പത്മാവതിയായി എത്തുന്ന ദീപിക പടുക്കോണിന്റെ തലവെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചാണ് രജ്പുത് കര്‍ണി സേന ഭീഷണി മുഴക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT