India

പനി ബാധിതരെ എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും

വിദേശയാത്രാ ചരിത്രമോ, കോവിഡ് രോഗീ സമ്പര്‍ക്കമോ ഇല്ലാത്തവരെയും പരിശോധനയ്ക്ക് വിധേയരാക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് പനി ബാധിച്ച് ആശുപത്രികളില്‍ എത്തുന്ന എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാന്‍ കേന്ദ്ര മന്ത്രിതല സമിതിയുടെ ശുപാര്‍ശ. വിദേശയാത്രാ ചരിത്രമോ, കോവിഡ് രോഗീ സമ്പര്‍ക്കമോ ഇല്ലാത്തവരെയും പരിശോധനയ്ക്ക് വിധേയരാക്കും. ഇതു സംബന്ധിച്ച് നിര്‍ദേശം ഉടന്‍ പുറത്തിറങ്ങും.

കോവിഡ് സാമൂഹിക വ്യാപനം എന്നതില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 14,000 കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 14,378 ആയി. മരണം സംഖ്യ 480 ആയി. കഴിഞ്ഞ ദിവസം 991 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 43 പേരും മരിച്ചു. മഹാരാഷ്ട്രയില്‍ മരണം 210 ആയി. രോഗബാധിതരുടെ എണ്ണം 3323 ആയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

സിനിമ പരാജയപ്പെട്ടു, കടം വീട്ടാൻ ട്രെയിനിൽ കവർച്ച; സംവിധായകൻ ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിൽ

ധ്രുവ് റാഠിയെ വിട്ടയച്ചു; അഭിജിത് ദീപ്‌കെ അടക്കം സിജെപി നേതാക്കള്‍ അറസ്റ്റില്‍; 'ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനാകില്ലെ'ന്ന് ദീപ്‌കെ

എന്തുവന്നാലും വീട്ടുകാര്‍ നോക്കുമെന്ന് വെല്ലുവിളി, 218 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പിടിയിലായത് പ്രമുഖ വ്യാപാരിയുടെ മകന്‍

മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'