India

പനിക്ക് വിതരണം ചെയ്ത ഗുളികയില്‍ ഇരുമ്പ് കമ്പി; അന്വേഷണം, നടുക്കം 

പനിയും ഛര്‍ദിയുമായി ചികിത്സ തേടിയെത്തിയ മധ്യവയസ്‌ക്കയ്ക്ക് വിതരണം ചെയ്ത ഗുളികയില്‍ ഇരുമ്പുകമ്പി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പനിയും ഛര്‍ദിയുമായി ചികിത്സ തേടിയെത്തിയ മധ്യവയസ്‌ക്കയ്ക്ക് വിതരണം ചെയ്ത ഗുളികയില്‍ ഇരുമ്പുകമ്പി. തമിഴ്‌നാട് രാമനാഥപുരം ഏര്‍വാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിതരണം ചെയ്ത മരുന്നിലാണ് നൂല്‍കമ്പി കണ്ടെത്തിയത്. വിവാദമായതോടെ അന്വേഷണം തുടങ്ങി.

ഏര്‍വാടിക്കടുത്തുള്ള എരന്തൂര്‍ നിവാസിയായ ശക്തിക്ക് ലഭിച്ച മരുന്നിലാണ് നൂല്‍കമ്പി കണ്ടെത്തിയത്. പനിയും ഛര്‍ദിയും അതിസാരവുമായാണ്് ഏരന്തൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ശക്തി ചികിത്സ തേടിയത്.കഴിക്കാനായി പൊട്ടിച്ചപ്പോഴാണ്  ഇരുമ്പ് കമ്പി ശ്രദ്ധയില്‍പ്പെട്ടത്.

സംഭവം വിവാദമായതോടെ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 53 lottery result

പിന്നാക്ക വികസന കോർപ്പറേഷനിൽ ജോലി നേടാം; അസ്സിസ്റ്റന്റ് മാനേജർ തസ്തിക, ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 3

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം വൃക്കയ്ക്ക് 'പണി'യാകും, ആരോഗ്യപ്രശ്നങ്ങൾ

ഭംഗിയില്‍ വീഴല്ലേ; ജീവന് പോലും ഭീഷണിയാകും ഈ ചെടികൾ

SCROLL FOR NEXT