India

പബ്ജി കളിച്ച് കയറിയത് റെയില്‍വേ ട്രാക്കിലേക്ക്‌; രണ്ട് യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു

ഹൈദരാബാദില്‍ നിന്നും അജ്മീറിലേക്ക് പോയ ട്രെയിനാണ് ഇവരെ ഇടിച്ചത്. രാത്രിയോടെയാണ് സമീപവാസികള്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പബ്ജി കളിയില്‍ മുഴുകി റെയില്‍വേ ട്രാക്കില്‍ കയറിയ യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു. മഹാരാഷ്ട്രയിലെ ഹിന്ദോളി ജില്ലയിലാണ് സംഭവം. നാഗേഷ് ഗോര്‍(24) സ്വാപ്‌നില്‍ അന്നപൂര്‍ണെ (22) എന്നിവരാണ് മരിച്ചത്. 

പബ്ജി കളിക്കിടെ അബദ്ധത്തില്‍ ട്രാക്കിലേക്ക് കയറി കളി തുടര്‍ന്ന ഇവര്‍ ട്രെയിന്‍ വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഹൈദരാബാദില്‍ നിന്നും അജ്മീറിലേക്ക് പോയ ട്രെയിനാണ് ഇവരെ ഇടിച്ചത്. രാത്രിയോടെയാണ് സമീപവാസികള്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കളിക്കുന്നവരില്‍ അഡിക്ഷന്‍ ഉണ്ടാക്കുന്നതിനെ തുടര്‍ന്ന് രാജ്യത്ത് പബ്ജി നിരോധിക്കണമെന്ന ആവശ്യം ശക്തമായി വരികയാണ്. രാജസ്ഥാനിലെ ചിലയിടങ്ങളില്‍ പബ്ജി നിരോധിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT