India

പരപുരുഷ ബന്ധമെന്ന് സംശയം; ഭാര്യയെ 30 തവണ കുത്തി കൊലപ്പെടുത്തി; യുവാവ് കസ്റ്റഡിയിൽ

പരപുരുഷ ബന്ധം സംശയിച്ച് യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: പരപുരുഷ ബന്ധം സംശയിച്ച് യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. 30 തവണ കുത്തിയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. കർണാടകയിലാണ് ക്രൂരകൃത്യം നടന്നത്. ജുബൈദ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷെരീഫിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായിരുന്നു. ഇത് പിന്നീട് കൈയാങ്കളിയിലേക്ക് മാറുകയായിരുന്നു. അതിനിടെ ക്ഷുഭിതനായ യുവതിയെ ഷെരീഫ് കത്തി ഉപയോ​ഗിച്ച് 30 തവണ കുത്തി. ജുബൈദയുടെ കരച്ചിൽ കേട്ട് വീട്ടുടമ സ്ഥലത്തെത്തി ജുബൈദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥരീകരിച്ചു. 

ഏഴ് വർഷം മുൻ‌പാണ് ജുബൈദയും ഷെരീഫും തമ്മിൽ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ഷെരീഫിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും സംഭവത്തിൽ‌ തുടരന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT