ഫയല്‍ ചിത്രം 
India

പരീക്ഷയില്ലാതെ പാസ് പറ്റില്ല; നീട്ടിവയ്ക്കാന്‍ യുജിസിയെ സമീപിക്കാമെന്ന് സുപ്രീം കോടതി

പരീക്ഷ നടത്തുന്നതിന് എതിരായ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനത്തിന് യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ക്കു മേല്‍ മേല്‍ക്കൈയുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ മറികടന്ന്, അവസാന സെമസ്റ്റര്‍ പരീക്ഷ ഒഴിവാക്കി സംസ്ഥാനങ്ങള്‍ക്കു വിദ്യാര്‍ഥികളെ ജയിപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി. പരീക്ഷ മാറ്റിവയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്കു യുജിസിയെ സമീപിക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 30ന് അകം പരീക്ഷ നടത്താനുള്ള യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്.

യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ റദ്ദാക്കണമെന്നുള്ള ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ പരീക്ഷ നടത്തുന്നതിന് എതിരായ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനത്തിന് യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ക്കു മേല്‍ മേല്‍ക്കൈയുണ്ട്. അതേസമയം മുന്‍ പരീക്ഷകളിലെ പ്രകടനം വിലയിരുത്തി വിദ്യാര്‍ഥികളെ ജയിപ്പിക്കണമെന്നു നിര്‍ദേശിക്കാന്‍, ദുരന്ത നിവാരണ നിയമപ്രകാരം സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

''സെപ്റ്റംബര്‍ 30ന് അകം പരീക്ഷ നടത്താനാവാത്ത സംസ്ഥാനങ്ങള്‍ പുതിയ തീയതിക്കായി യുജിസിയുമായി കൂടിയാലോചന നടത്തണം. യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനങ്ങള്‍ അവസാന സെമസ്റ്റര്‍ പരീക്ഷ നടത്തിയേ പറ്റൂ. ഇതില്‍ ഇളവു വേണ്ടവര്‍ പ്രത്യേക അനുമതി തേടണം. ദുരന്ത നിവാരണ നിയമപ്രകാരം പരീക്ഷ മാറ്റിവയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ യുജിസിയുമായി കൂടിയാലോചിച്ച് പുതിയ തീയതി തീരുമാനിക്കണം''-  ജസ്റ്റിസുമാരായ ആര്‍എസ് റെഡ്ഡിയും എംആര്‍ ഷായും അടങ്ങിയ ബെഞ്ച് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം