India

പറന്നുയരുന്നതിനിടെ  വിമാനത്തിന്റെ  ഇന്ധന ടാങ്ക് വേര്‍പെട്ടു; റണ്‍വേയില്‍ തീ പിടിത്തം, പരിഭ്രാന്തി

വ്യോമസേനയുടെ മിഗ് -29 കെ പോര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

പനജി: പറന്നുയരുന്നതിനിടെ യുദ്ധവിമാനത്തില്‍ നിന്നും ഇന്ധന ടാങ്ക് വേര്‍പെട്ട് റണ്‍വേയില്‍ തീപിടിത്തം. ഗോവന്‍ വിമാനത്താവളത്തില്‍ ഉച്ചയോടെയാണ് സംഭവമുണ്ടായതെന്ന് വ്യോമസേനാ വക്താവ് അറിയിച്ചു. ഇന്ധനടാങ്ക് താഴെ വീണതിനെ തുടര്‍ന്ന് തീ പിടിത്തം ഉണ്ടായതിനാല്‍ വിമാനത്താവളം ഒരു മണിക്കൂറോളം അടച്ചിട്ടു.

വ്യോമസേനയുടെ മിഗ് -29 കെ പോര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഫുള്‍ടാങ്ക് ഇന്ധനം നിറച്ച ശേഷമാണ് വിമാനം പറക്കാന്‍ തുടങ്ങിയത്. അതേസമയം വേര്‍പെട്ട് താഴെ വീണ ഇന്ധന ടാങ്ക് സുരക്ഷിതമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. പെട്ടെന്നുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് ഗോവയിലേക്കുള്ള വിമാനങ്ങള്‍ താത്കാലികമായി വൈകുന്നതായും റിപ്പോര്‍ട്ടുണ്ട്. ഗോവയില്‍ നിന്നും ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമുള്ള രണ്ട് വിമാനങ്ങള്‍ രണ്ട് മണിക്കൂര്‍ വൈകി മാത്രമേ യാത്ര തുടങ്ങുകയുള്ളൂവെന്ന് വിസ്താര എയര്‍ലൈന്‍സ് അറിയിച്ചു.

ഒരേസമയം യാത്രാ ആവശ്യങ്ങള്‍ക്കായും സൈനിക ആവശ്യങ്ങള്‍ക്കായും ഗോവന്‍ വിമാനത്താവളം പ്രയോജനപ്പെടുത്താറുണ്ട്. താത്കാലിക പ്രതിസന്ധി നീങ്ങിയെന്നും വിമാനത്താവളം സര്‍വ്വീസുകള്‍ക്കായി തുറന്നിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരു മണിക്കൂറോളമാണ് സുരക്ഷാ കാരണങ്ങളാല്‍ വിമാനത്താവളം അടച്ചിട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT