India

പലിശ എഴുതിത്തള്ളില്ല; ധനകാര്യ സ്ഥിതി തകിടം മറിക്കും; സുപ്രീം കോടതിയോട് റിസർവ് ബാങ്ക്

പലിശ എഴുതിത്തള്ളില്ല; ധനകാര്യ സ്ഥിതി തകിടം മറിക്കും; സുപ്രീം കോടതിയോട് റിസർവ് ബാങ്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ആറ് മാസത്തെ മോറട്ടോറിയത്തോടൊപ്പം പലിശ കൂടി ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന ഹർജി പരിഗണിക്കരുതെന്ന് റിസർവ് ബാങ്ക് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ആറ് മാസത്തെ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസ് അയച്ചതിനെ തുടർന്നാണ് റിസർവ് ബാങ്ക് പരമോന്നത കോടതിയിൽ ഇത്തരത്തിൽ മറുപടി നൽകിയത്.

നിർബന്ധിത പലിശ എഴുതിത്തള്ളൽ ബാങ്കുകൾക്ക് രണ്ട് ലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാക്കും. ഇത് രാജ്യത്തിന്റെ ധനകാര്യ സ്ഥിതിയെ തകിടംമറിക്കുമെന്നും സുപ്രീം കോടതിയ്ക്ക് ആർബിഐ മുന്നറിയിപ്പു നൽകി.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനും ബാങ്കുകൾ മികച്ച രീതിയിൽ പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. വായ്പ പലിശ ബാങ്കുകളുടെ പ്രധാന വരുമാന മാർഗമാണ്. അതുകൊണ്ടുതന്നെ പലിശ ഒഴിവാക്കുന്നത് പരിഗണിക്കാനാവില്ലെന്നും ആർബിഐ വ്യക്തമാക്കി.

മാർച്ച് ഒന്ന് മുതൽ മെയ് 31വരെയുള്ള വായ്പ ഗഡു അടയ്ക്കുന്നതിനാണ് ആർബിഐ ആദ്യ ഘട്ടത്തിൽ മോറട്ടോറിയം പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തിൽ ഈ സൗകര്യം ഓഗസ്റ്റ് 31വരെ നീട്ടുകയും ചെയ്തു. ഇതോടെ മോറട്ടോറിയം ആറ് മാസമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം