India

പല്ലു തേക്കുന്നതിനിടെ ബ്രഷ് വിഴുങ്ങിപ്പോയി; സര്‍ജറിയില്ലാതെ വയറ്റില്‍ നിന്നും പുറത്തെടുത്ത് ഡോക്ടര്‍മാര്‍

ബ്രഷ് വിഴുങ്ങിയെങ്കിലും യാതൊരു പ്രശ്‌നങ്ങളും ഇവര്‍ക്കുണ്ടായതുമില്ല. മകളുടെ നിര്‍ബന്ധത്തിന് വഴങ്ങി കഴിഞ്ഞ ദിവസം ഇവര്‍ ആശുപത്രിയില്‍ എത്തിയതോടെയാണ് ബ്രഷ് വയറ്റില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ഷില്ലോങ്: പല്ലുതേക്കുന്നതിനിടെ വിഴുങ്ങിപ്പോയ ബ്രഷ് ശസ്ത്രക്രിയ കൂടാതെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. മേഘാലയയിലെ ഷില്ലോങിലാണ് സംഭവം.

കഴിഞ്ഞമാസമാണ് പല്ല് തേക്കുന്നതിനിടെ അബദ്ധത്തില്‍ 50 കാരി ബ്രഷ് വിഴുങ്ങിയത്. ബ്രഷ് വിഴുങ്ങിയെങ്കിലും യാതൊരു പ്രശ്‌നങ്ങളും ഇവര്‍ക്കുണ്ടായതുമില്ല. മകളുടെ നിര്‍ബന്ധത്തിന് വഴങ്ങി കഴിഞ്ഞ ദിവസം ഇവര്‍ ആശുപത്രിയില്‍ എത്തിയതോടെയാണ് ബ്രഷ് വയറ്റില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചത്.

എന്‍ഡോസ്‌കോപ്പ് ഉപയോഗിച്ച് വായ വഴി ബ്രഷ് പുറത്തെടുക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ഇവര്‍ പൂര്‍ണ ആരോഗ്യവതിയായിരിക്കുന്നുവെന്നും സര്‍ജറിയുടെ ആവശ്യം ഉണ്ടായില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അര മണിക്കൂറിനുള്ളില്‍ വിജയകരമായി ബ്രഷ് പുറത്തെടുക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT