India

പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയും ; ജയിലുകളില്‍ ഗോശാലകള്‍ വേണമെന്ന് ആര്‍എസ്എസ് മേധാവി

ചില ജയിലുകളില്‍ ഗോശാലകള്‍ തുറന്നപ്പോള്‍ അവയെ പരിപാലിച്ചിരുന്ന തടവുകാരില്‍ കുറ്റവാസന കുറഞ്ഞിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

പൂനെ: രാജ്യത്തെ ജയിലുകളില്‍ ഗോശാലകള്‍ തുറക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പശുക്കളെ പരിപാലിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ തടവുകാരുടെ കുറ്റവാസന കുറയുമെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. ചില ജയിലുകളില്‍ ഗോശാലകള്‍ തുറന്നപ്പോള്‍ അവയെ പരിപാലിച്ചിരുന്ന തടവുകാരില്‍ കുറ്റവാസന കുറഞ്ഞിട്ടുണ്ട്. ഇത് രാജ്യത്തെ എല്ലാ ജയിലുകളിലും ഇത് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജയിലുകളില്‍ ഗോശാലകള്‍ തുറന്നതോടെ ചില തടവുകാര്‍ പശുക്കളെ പരിപാലിക്കാന്‍ തുടങ്ങി. ആ തടവുകാരുടെയെല്ലാം കുറ്റവാസന കുറഞ്ഞതായും മനസ്സുമാറിയതായും ആ ജയിലുകളിലെ ജയിലര്‍മാര്‍ പറഞ്ഞു. ഇത് ലോകവ്യാപകമായി നടപ്പാക്കണമെങ്കില്‍ അതിന് രേഖകളും തെളിവുകളും ആവശ്യമാണ്. അതിനാല്‍ പശുക്കളെ പരിപാലിക്കുന്ന തടവുകാരുടെ മാനസികാവസ്ഥ നിരന്തരം പരിശോധിക്കണം. അവരിലുണ്ടാവുന്ന മാറ്റങ്ങള്‍ രേഖപ്പെടുത്തണം.

പശുക്കള്‍ പാലും ഇറച്ചിയും മാത്രം നല്‍കുന്നവരാണെന്നാണ് വിദേശികളുടെ ധാരണ. എന്നാല്‍ ഇന്ത്യയില്‍ പശുക്കളെ പരിപാലിക്കുന്നത് പാലിന് വേണ്ടി മാത്രമല്ല, തികച്ചു പാവനമായ അന്തരീക്ഷത്തിലാണ് ഇന്ത്യയില്‍ പശുക്കളെ സംരക്ഷിക്കുന്നത്. ്ആരും ശ്രദ്ധിക്കാനില്ലാത്ത പശുക്കളെ പരിപാലിക്കാന്‍ കൂടുതല്‍ പേര്‍ രംഗത്തുവരണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT