India

പാക്കിസ്ഥാനില്‍ നിന്നും അതിര്‍ത്തി കടന്ന് പന്ത്രണ്ടുകാരന്‍; തീവ്രവാദികള്‍ അയച്ചതാകാമെന്ന് സൈന്യം

നിയന്ത്രണ രേഖയ്ക്ക് സമീപം കശ്മീരിലെ രജൗരി ജില്ലയിലാണ് ഒരു ആണ്‍കുട്ടി അതിര്‍ത്തി കടന്നെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ ഇന്ത്യന്‍ സൈനീകരെ ലക്ഷ്യമാക്കി വെടിവയ്പ്പ് തുടരവെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പ്രത്യക്ഷപ്പെട്ട് പന്ത്രണ്ടുവയസുകാരന്‍. നിയന്ത്രണ രേഖയ്ക്ക് സമീപം കശ്മീരിലെ രജൗരി ജില്ലയിലാണ് ഒരു ആണ്‍കുട്ടി അതിര്‍ത്തി കടന്നെത്തിയത്. 

വെള്ളിയാഴ്ച രാത്രി പാക് അധിനിവേശ കശ്മീര്‍ കടന്നെത്തിയ കുട്ടിയെ പെട്രോള്‍ നടത്തുകയായിരുന്ന ഇന്ത്യന്‍ സൈന്യം പിടികൂടി. അഷ്ഫാഖ് അലി ചൗഹാനെന്ന കുട്ടിയാണ് അതിര്‍ത്തി കടന്നെത്തിയത്. മുന്‍ പാക് പട്ടാളക്കാരന്റെ മകനാണ് അലി.  

കുട്ടിയെ തീവ്രവാദികള്‍ പറഞ്ഞയച്ചതായാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുന്നതിന് മാര്‍ഗം കണ്ടെത്തുന്നതിനുള്ള തീവ്രവാദികളുടെ നീക്കമാണിത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയും ഇവര്‍ക്കുണ്ടെന്ന് സൈനീക വൃത്തങ്ങള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

"നരസിംഹം' പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് 'അതിമനോഹര'ത്തിലുണ്ടാകും'; ആന്റണി പെരുമ്പാവൂർ

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം