ന്യൂഡല്‍ഹി: പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും അപേക്ഷിച്ച് ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങളുടെ അവസ്ഥ മെച്ചപ്പെട്ടതാണെന്ന് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. ബംഗ്ലാദേശില്‍ ഹിന്ദുക്കളും ബുദ്ധമതവിശ്വാസികളും അരക്ഷിതാവസ്ഥ നേരിടുകയാണ്. ഇവര്‍ വര്‍ഗീയഭ്രാന്തന്‍മാരുടെ ആക്രമണത്തിന് ഇരകളാകുന്നതായും തസ്ലീമ നസ്‌റിന്‍ ആരോപിച്ചു. ബംഗ്ലാദേശില്‍ വര്‍ഗീയ വാദികളുടെ വധഭീഷണി നേരിട്ടതിനെ തുടര്‍ന്ന് ഇന്ത്യയുടെ സംരക്ഷണയില്‍ കഴിയുകയാണ് തസ്ലീമ നസ്‌റിന്‍.
പാക്കിസ്ഥാനില്‍ നേരിട്ട് പോയിട്ടില്ലെങ്കിലും, അവിടെന്നുളള കേട്ടറിവുകള്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന് തസ്ലീമ നസ്‌റിന്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. അല്ലാത്ത പക്ഷം കടുത്ത പീഡനങ്ങളും അവര്‍ അനുഭവിക്കുന്നതായി തസ്ലീമ നസ്്‌റിന്‍ ആരോപിച്ചു. ഇതെല്ലാം തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ മെച്ചപ്പെട്ട ജീവിതമാണ് നയിക്കുന്നതെന്ന തിരിച്ചറിവ് ലഭിക്കുമെന്നും തസ്ലീമ നസ്‌റിന്‍ ഓര്‍മ്മിപ്പിച്ചു.
രാജസ്ഥാനില്‍ ലവ്ജിഹാദ് ആരോപിച്ച് മുസ്ലീം തൊഴിലാളിയെ ചുട്ടുക്കരിച്ച് കൊന്ന സംഭവത്തില്‍ തന്റെ ലേഖനത്തിന് എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ലേഖനത്തിലുടെ തസ്ലീമ നസ്‌റിന്‍ ഹിന്ദു സമുദായത്തെ ഇസ്ലാമിക് സ്റ്റേറ്റിനോട് സാദൃശ്യപ്പെടുത്തി എന്നതായിരുന്നു ആരോപണം. ഇത്തരം ആരോപണങ്ങള്‍ തന്നെ അസ്വാസ്ഥമാക്കിയതായി തസ്ലീമ നസ്‌റിന്‍ പറഞ്ഞു. തന്റെ ലേഖനം ചിലര്‍ വളച്ചൊടിച്ചതാണെന്ന് ആരോപിച്ച എഴുത്തുകാരി മുസ്ലീം തൊഴിലാളിയെ കൊല്ലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടിയതിന് ഇന്ത്യന്‍ നിയമസംവിധാനത്തെ പ്രകീര്‍ത്തിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates