India

പാക്കിസ്ഥാന്‍ ദുര്‍ബലരല്ല, പാക്ക് അധീന കശ്മീര്‍ ഇന്ത്യക്ക് തിരിച്ചുപിടിക്കാന്‍ ആകില്ലെന്നും ഫാറൂഖ് അബ്ദുളള

പാക്ക് അധിനിവേശ കശ്മീര്‍ പാക്കിസ്ഥാന്റെതും, ജമ്മുകശ്മീര്‍ ഇന്ത്യയുടെതുമെന്ന് ഫാറൂഖ് അബ്ദുളളയുടെ വിവാദ പരാമര്‍ശം 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: പാക്ക് അധിനിവേശ കശ്മീര്‍ പാക്കിസ്ഥാന്റെത് ആണെന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെ വീണ്ടും പാക്കിസ്ഥാനെ പിന്തുണച്ച് നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുളള.  പാക്ക് അധിനിവേശ കശ്മീര്‍ പിടിച്ചെടുത്ത് ജമ്മുകശ്മീരിന്റെ ഭാഗമാക്കാന്‍ ഇന്ത്യയെ അനുവദിക്കുന്ന നിലയില്‍ പാക്കിസ്ഥാന്‍ ദുര്‍ബലമല്ലെന്ന ഫാറൂഖ് അബ്ദുളളയുടെ പ്രസ്താവനയാണ് വീണ്ടും വിവാദമായത്. ജമ്മുകശ്മീരിലെ ഉറിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലായിരുന്നു വിവാദപരാമര്‍ശം. 

എത്രനാള്‍ പാക്ക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പറയും എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് ജമ്മുകശ്മീരിന്റെ മുന്‍ മുഖ്യമന്ത്രി കൂടിയായ ഫാറൂഖ് അബ്ദുളള വീണ്ടും വിവാദ പ്രസ്താവന നടത്തിയത്. പാക്ക് അധിനിവേശ കശ്മീര്‍ പാക്കിസ്ഥാന്റെതും, ജമ്മുകശ്മീര്‍ ഇന്ത്യയുടെതുമാണ്. സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും പാക്ക് അധിനിവേശ കശ്മീര്‍ സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും ഇന്ത്യ അവകാശവാദം ഉന്നയിക്കുന്നത് അത് രാജ്യത്തിന്റെ ഭാഗമാണെന്നാണ്. തങ്ങളും പറയുന്നത് പാക്കിസ്ഥാനില്‍ നിന്നും പാക്ക് അധിനിവേശ കശ്മീര്‍ പിടിച്ചെടുക്കാനാണ്. എന്നാല്‍ അതിന് കഴിയുംവിധം പാക്കിസ്ഥാന്‍ ദുര്‍ബലമല്ലെന്ന കാര്യം ഫാറൂഖ് അബ്ദുളള ഓര്‍മ്മപ്പെടുത്തുന്നു. ഇന്ത്യയെപ്പോലെ അവര്‍ക്കും ആറ്റംബോംബ് കൈശവമുണ്ട്. യുദ്ധത്തെ കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് നമ്മള്‍ എങ്ങനെയാണ് മനുഷ്യരായി കഴിയുന്നത് എന്ന് ഓര്‍ക്കണമെന്നും ഫാറൂഖ് അബ്ദുളള ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആഴ്ചയാണ് ശ്രീനഗറിലെ ലോക്‌സഭാംഗമായ ഫാറൂഖ് അബ്ദുളള പാക്ക് അധിനിവേശ കശ്മീര്‍ പാക്കിസ്ഥാന്റെത് ആണെന്ന വിവാദ പരാമര്‍ശം നടത്തിയത്. പരസ്പരം യുദ്ധം ചെയ്താലും ഇതില്‍ മാറ്റം ഉണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഈ വിവാദ പരാമര്‍ശം ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT