India

പാട്ടുപാടി ദുര്‍ഗയെ വരവേറ്റ് മുഖ്യമന്ത്രി ( വീഡിയോ)  

വിഖ്യാത സംഗീതജ്ഞരായ ബനി കുമാര്‍, പങ്കജ് മല്ലിക് എന്നിവരാണ് ഈ ​ഗാനത്തിന് സം​ഗീതം നിർവഹിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : അതിശക്തമായ പ്രസംഗങ്ങള്‍ കൊണ്ടും പരുക്കൻ പെരുമാറ്റം കൊണ്ടും എതിരാളികള്‍ക്ക് അടുക്കാന്‍ ഭയമുള്ള നേതാവാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. പൊതുവെ ഗൗരവക്കാരിയായ മമത നല്ലൊരു ഗായിക കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് അവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ. 

ബംഗാളിലെ ഹൈന്ദവര്‍ക്കിടയിലുള്ള ആചാരമായ മഹാലയയോട് അനുബന്ധിച്ച് ദുര്‍ഗാദേവിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഗാനമാണ് മമത ആലപിച്ചത്. മഹാലയ ആഘോഷ വേളയില്‍ എല്ലാ ദിവസവും പ്രഭാതത്തില്‍ റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുന്ന ഗാനമാണ് മമത ആലപിക്കുന്നത്. 

വിഖ്യാത സംഗീതജ്ഞരായ ബനി കുമാര്‍, പങ്കജ് മല്ലിക് എന്നിവര്‍ സംഗീതം നിര്‍വഹിച്ച ഗാനം റേഡിയോക്കായി യഥാര്‍ത്ഥത്തില്‍ പാടിയിരിക്കുന്നത് ദ്വിജന്‍ മുഖോപാധ്യായയാണ്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംഎൽഎയുമായി അഭിപ്രായഭിന്നത?; രമ്യ ഹരിദാസിന്റെ പിഎ രാജിവെച്ചു

ശ്രീകൃഷ്ണപുരം ഇരട്ടക്കൊലക്കേസ്; വിരലടയാളം ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കാൻ ഹൈക്കോടതി അനുമതി

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ; 21 മുതല്‍ ജിയോ ഓഹരിക്ക് അപേക്ഷിക്കാം; പ്രൈസ് ബാന്‍ഡ് 1065-1119 രൂപ

പട്ടാമ്പിയിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

സോളാർ വേലിക്കായി 20,000 മരങ്ങൾ മുറിക്കാൻ നീക്കം; ചാലക്കുടി ഡിവിഷനിലെ വനനിയമലംഘനങ്ങൾക്കെതിരെ സുപ്രീം കോടതി സമിതിയുടെ ഇടപെടൽ