India

പാനമയില്‍ നാക്കുടക്കി; രാഹുല്‍ ഗാന്ധിയ്‌ക്കെതിരേ അപകീര്‍ത്തി കേസുമായി മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മകന്‍

പാനമ പേപ്പര്‍ പുറത്തുവിട്ട നികുതി വെട്ടിപ്പുകാരുടെ പട്ടികയില്‍ കാര്‍ത്തി കെയിന്റെ പേരുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് വിവാദമായത്

സമകാലിക മലയാളം ഡെസ്ക്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്‌ക്കെതിരേ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ശവരാജ് സിങ് ചൗഹാന്റെ മകന്‍ കാര്‍ത്തി കേയ്ന്‍. പാനമ പേപ്പര്‍ പുറത്തുവിട്ട നികുതി വെട്ടിപ്പുകാരുടെ പട്ടികയില്‍ കാര്‍ത്തി കെയിന്റെ പേരുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് വിവാദമായത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുണ്ടായ പരാമര്‍ശം വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് കാര്‍ത്തി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. 

മധ്യപ്രദേഷിലെ ഝാബുവയില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. അബദ്ധം മനസിലാക്കിയി രാഹുല്‍ ഗാന്ധി പിന്നീട് തെറ്റ് സമ്മതിച്ചു. തിരക്കിട്ട പ്രചാരണപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് താനെന്നും അതിനിടയില്‍ പറ്റിയ അബദ്ധമാണിതെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT