India

പാന്‍ ഷോപ്പിന് മുന്‍പിലെ ജനക്കൂട്ടത്തിന് സമാനം; മോദിയുടെ റാലിയെ പരിഹസിച്ച് ലാലു

പാന്‍ ഷോപ്പിന് മുന്‍പില്‍ തടിച്ചുകൂടുന്ന ആളുകള്‍ക്ക് സമാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിയിലെ ജനസഞ്ചയമെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ പരിഹാസം

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: പാന്‍ ഷോപ്പിന് മുന്‍പില്‍ തടിച്ചുകൂടുന്ന ആളുകള്‍ക്ക് സമാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിയിലെ ജനസഞ്ചയമെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ പരിഹാസം.ബീഹാറിന്റെ തലസ്ഥാനമായ പറ്റ്‌നയിലെ എന്‍ഡിഎ സങ്കല്‍പ്പ് റാലിയെ പരിഹസിച്ചായിരുന്നു ലാലുപ്രസാദ് യാദവിന്റെ വാക്കുകള്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുത്ത വമ്പിച്ച പരിപാടിയായ സങ്കല്‍പ്പ് റാലി മായയാണെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു. ഗാന്ധിമൈതാനത്തില്‍ റാലി സംഘടിപ്പിക്കാന്‍ മോദിയും നിതീഷും പാസ്വാനും മാസങ്ങളോളമാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളും ഇതിനായി ഉപയോഗിച്ചു. എന്നാല്‍ ഇവിടെ തടിച്ചുകൂടിയ ആളുകള്‍ക്ക് സമാനമായ ജനസഞ്ചയം തനിക്ക് റോഡിന് അരികിലുളള പാന്‍ഷോപ്പിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് ലാലുപ്രസാദ് യാദവ് ട്വിറ്ററില്‍ കുറിച്ചു.

അത്യാധുനിക ക്യാമറ സംവിധാനങ്ങളും മറ്റും ഉപയോഗിച്ചാണ് ഇതിനെ ഗംഭീര പരിപാടിയാക്കി സംഘാടകര്‍ അവതരിപ്പിച്ചത്. ജനങ്ങളെ വഞ്ചിക്കുന്നതിന് പകരം യഥാര്‍ത്ഥ ചിത്രം പുറത്തുവിടാനും ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ