India

പാരസെറ്റമോൾ കഴിപ്പിച്ച് വിവാ​ഹപ്പന്തലിൽ എത്തിച്ചു; നവവരൻ മരിച്ചു; കല്യാണത്തിൽ പങ്കെടുത്ത 100 പേർക്ക് കോവിഡ്

വിവാഹം മാറ്റിവെക്കണമെന്ന്​ യുവാവ്​ ആവശ്യപ്പെ​ട്ടെങ്കിലും കുടുംബാംഗങ്ങൾ വഴങ്ങിയില്

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്ന: രണ്ടാഴ്ച​ മുമ്പ്​ ബിഹാറിലെ പറ്റ്ന ജില്ലയിൽ നടന്ന വിവാഹ ചടങ്ങിൽ പ​ങ്കെടുത്ത നൂറിലേറെ പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. വിവാഹം കഴിഞ്ഞ്​ രണ്ടാം ദിവസം രോഗ​ ലക്ഷണങ്ങളോടെ നവവരനായ സോഫ്​റ്റ്​വെയർ എൻജിനീയർ മരിച്ചു. ​ കോവിഡ്​ പരിശോധന  നടത്താതെ ബന്ധുക്കൾ മൃതദേഹം സംസ്​കരിച്ചു.

ജൂൺ 15ന്​ നടന്ന വിവാഹത്തിന്​ കടുത്ത പനിബാധിച്ചാണ്​ വരൻ എത്തിയത്​. വിവാഹം മാറ്റിവെക്കണമെന്ന്​ യുവാവ്​ ആവശ്യപ്പെ​ട്ടെങ്കിലും കുടുംബാംഗങ്ങൾ വഴങ്ങിയില്ല. പാരസെറ്റമോൾ നൽകിയാണ്​ ഇദ്ദേഹത്തെ കുടുംബാംഗങ്ങൾ വിവാഹ പന്തലിലേക്ക്​ കൊണ്ടുപോയത്​. ​തലസ്​ഥാനമായ പട്​നയിൽനിന്ന്​ 55 കിലോ മീറ്റർ അകലെ പലിഗഞ്ച്​ ഡിവിഷനിലായിരുന്നു സംഭവം.

ഹരിയാനയിലെ ഗുരുഗ്രാമിൽ സോഫ്​റ്റ്​വെയർ എൻജിനീയറായ വരൻ വിവാഹത്തിനായി മേയ്​ അവസാന വാരമാണ്​ നാട്ടിലെത്തിയത്​.  ജൂൺ 17ന്​ ഇദ്ദേഹത്തിന്റെ അവസ്​ഥ മോശമായതിനെ തുടർന്ന്​ പട്​നയിലെ എയിംസ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്നതിനിടെയാണ്​ മരിച്ചത്​. എന്നാൽ, അധികൃതരെ അറിയിക്കാതെ മൃതദേഹം പെ​ട്ടെന്ന്​ സംസ്​കരിക്കുകയായിരുന്നു. എന്നാൽ, ചിലർ ജില്ല മജിസ്​ട്രേറ്റിനെ ഫോണിൽ അറിയിച്ചതോടെയാണ്​ സംഭവം പുറത്തറിഞ്ഞത്​.

ഇതോടെ, ദിവസങ്ങൾക്കുള്ളിൽ 350 പേരെയാണ്​ കോവിഡ്​ പരിശോധന നടത്തിയത്​. രോഗം ബാധിച്ചവരിൽ 15 പേർ വര​​െൻറ ബന്ധുക്കളാണ്​. ഇവരിൽനിന്നാണ്​ മറ്റുള്ളവർക്ക്​ രോഗം പകർന്നതെന്നാണ്​ സൂചന. വിവാഹം നടന്ന ഗ്രാമത്തിൽ ജൂൺ 24 മുതൽ 26 വരെ പ്രത്യേക ക്യാമ്പ്​ നടത്തിയാണ്​ 364 പേരെ പരിശോധിച്ചത്​. ഇവരിൽ 86 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ മിക്കവർക്കും പ്രകടമായ രോഗ ലക്ഷണങ്ങളില്ല. ഇവരെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക്​ മാറ്റിയിരിക്കുകയാണ്​.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT