India

പാല്‍ഘറിലെ ആള്‍ക്കൂട്ടക്കൊല: എഡിറ്റേഴ്‌സ് ഗില്‍ഡില്‍ നിന്ന് രാജിവെച്ച് അര്‍ണാബ് 

ത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ നിന്ന് റിപബ്ലിക് ടിവി സ്ഥാപകന്‍ അര്‍ണാബ് ഗോസ്വാമി രാജിവെച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ നിന്ന് റിപബ്ലിക് ടിവി സ്ഥാപകന്‍ അര്‍ണാബ് ഗോസ്വാമി രാജിവെച്ചു. പാല്‍ഘറിലെ ആള്‍ക്കൂട്ടക്കൊലയില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി.തിങ്കളാഴ്ച രാത്രി റിപ്പബ്ലിക് ചാനലില്‍ നടന്ന തത്സമയ പരിപാടിക്കിടെയാണ് അര്‍ണാബ് രാജി പ്രഖ്യാപിച്ചത്. 

എഡിറ്റേഴ്‌സ് ഗില്‍ഡ്  ഓഫ് ഇന്ത്യ ചെയര്‍മാന്‍ ശേഖര്‍ ഗുപ്തയുടെ മൗനം അംഗീകരിക്കാനാവില്ലെന്ന് അര്‍ണാബ് പറഞ്ഞു. പാല്‍ഘറില്‍ രണ്ടു ഹിന്ദു സന്യാസിമാരാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല, ഇതിന് പിന്നിലുളള ലക്ഷ്യം വ്യക്തമാണെന്നും തത്സമയ പരിപാടിക്കിടെ അര്‍ണാബ് പറഞ്ഞു.

'ബിജെപി ഭരിക്കുന്ന സംസ്ഥാനത്താണ് സംഭവമെങ്കില്‍ എന്തായെനേ കാര്യങ്ങള്‍?, ഹിന്ദുക്കള്‍ക്ക് പകരം മുസ്ലീങ്ങള്‍ ആണ് ആക്രമണത്തിന് ഇരയായതെങ്കിലോ?  നസറുദ്ദീന്‍ ഷാ, അപര്‍ണാ സെന്‍, രാമചന്ദ്ര ഗുഹ ഉള്‍പ്പെടെയുളളവര്‍ വിമര്‍ശനവുമായി വന്നേനെ, എഡിറ്റേഴ്‌സ് ഗില്‍ഡ്  ഓഫ് ഇന്ത്യയും പിന്തുണയുമായി രംഗത്തുവന്നേനെ'- അര്‍ണാബ് പറഞ്ഞു. 

ശേഖര്‍ ഗുപ്ത ഇപ്പോള്‍ പാലിക്കുന്ന മൗനം എഡിറ്റേഴ്‌സ് ഗില്‍ഡ്  ഓഫ് ഇന്ത്യയുടെ ശേഷിക്കുന്ന വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും അര്‍ണാബ് ആരോപിക്കുന്നു. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ഒരു സ്വയം സേവന സ്ഥാപനമായി മാറി. എഡിറ്റോറിയല്‍ പോളിസിയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായ എഡിറ്റേഴ്‌സ് ഗില്‍ഡില്‍ നിന്നും ഞാന്‍ രാജിവെക്കുകയാണ് എന്നും അര്‍ണാബ് ലൈവില്‍ പറഞ്ഞു. ശേഖര്‍ ഗുപ്തയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അര്‍ണാബ് രാജി പ്രഖ്യാപനത്തില്‍ നടത്തിയിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'