India

പാസ്പോർട്ട്, വിസ തട്ടിപ്പ്: കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ

വ്യാ​ജ പാ​സ്പോ​ർ​ട്ടും വീ​സ​യു​മാ​യി യാ​ത്ര ചെ​യ്ത തെ​ല​ങ്കാ​ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​ജ​ഗ്ഗ റെ​ഡ്ഡി അ​റ​സ്റ്റി​ൽ

Author : സമകാലിക മലയാളം ഡെസ്ക്

ഹൈ​ദ​രാ​ബാ​ദ്: വ്യാ​ജ പാ​സ്പോ​ർ​ട്ടും വീ​സ​യു​മാ​യി യാ​ത്ര ചെ​യ്ത തെ​ല​ങ്കാ​ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​ജ​ഗ്ഗ റെ​ഡ്ഡി അ​റ​സ്റ്റി​ൽ. ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ജ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ അ​മേ​രി​ക്ക​യി​ലേ​ക്കു യാ​ത്ര ചെ​യ്ത​താ​യി പോ​ലീ​സ് ആ​രോ​പി​ച്ചു.  അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ തെ​ല​ങ്കാ​ന​യി​ലെ ടി​ആ​ർ​എ​സ് സ​ർ​ക്കാ​ർ പ​ക​പോ​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

 2004-ൽ ​ഒ​രു സ്ത്രീ​ക്കും കു​ട്ടി​ക്കു​മൊ​പ്പ​മാ​ണ് ജ​ഗ്ഗ റെ​ഡ്ഡി യാ​ത്ര ചെ​യ്ത​ത്. സ്ത്രീ​യും കു​ട്ടി​യും ഭാ​ര്യ​യും മ​ക​നു​മാ​ണെ​ന്നാ​ണ് ഇ​യാ​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ടും​ബ​ത്തിന്റേതെന്ന പേ​രി​ൽ ഇയാൾ സമർപ്പിച്ചത് വ്യാജരേഖയാണെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.  

അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ തെ​ല​ങ്കാ​ന​യി​ലെ ടി​ആ​ർ​എ​സ് സ​ർ​ക്കാ​ർ പ​ക​പോ​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം സാം​ഗ​റെ​ഡ്ഡി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​ൻ റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു ചു​ക്കാ​ൻ പി​ടി​ച്ച​ത് ജ​ഗ്ഗ റെ​ഡ്ഡി​യാ​യി​രു​ന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ