ന്യൂഡൽഹി: പാർലമെന്റ് മൺസൂൺ സമ്മേളനം നാളെ മുതൽ ആരംഭിക്കാനിരിക്കെ അഞ്ച് ലോക്സഭാ എംപിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അഞ്ച് അംഗങ്ങൾക്ക് കോവിഡ് പോസിറ്റീവായത്.
പാർലമെന്റ് സമ്മേളനം നടക്കുന്നതിന് മുന്നോടിയായി രാജ്യസഭയിലേയും ലോക്സഭയിലേയും അംഗങ്ങൾ നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് നിർദേശമുണ്ടായിരുന്നു. സമ്മേളനം തുടങ്ങുന്നതിന് 72 മണിക്കൂർ മുൻപെങ്കിലും പരിശോധന പൂർത്തിയാക്കണമെന്നാണ് ചട്ടം. തിങ്കളാഴ്ചയാണ് സമ്മേളനം ആരംഭിക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ സമ്മേളനം സമയമുൾപ്പെടെ വെട്ടിക്കുറക്കാൻ തീരുമാനമായിട്ടുണ്ട്. നാല് മണിക്കൂർ വീതമാവും സമ്മേളനം. സീറോ ഹവറിന്റെ സമയവും പകുതിയായി ചുരുക്കും. സീറ്റ് ക്രമീകരണത്തിലും മാറ്റമുണ്ടാവും. ഒക്ടോബർ ഒന്ന് വരെയാണ് പാർലമെന്റ് മൺസൂൺ സമ്മേളനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates