India

പിറന്നാള്‍ സമ്മാനമായി ജാഗ്വാര്‍ ആഗ്രഹിച്ചു, മാതാപിതാക്കള്‍ നല്‍കിയ ബിഎംഡബ്ല്യു കാര്‍ പുഴയില്‍ തളളി; വീഡിയോ

വാഹനം പുഴയില്‍ മുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പ്രതീക്ഷിച്ച സമ്മാനം ലഭിച്ചില്ലെങ്കില്‍ നിരാശ തോന്നുന്നത് സ്വാഭാവികം മാത്രമാണ്. പക്ഷേ പ്രതീക്ഷിച്ച സമ്മാനത്തിന് പകരം വെറൊന്ന് ലഭിച്ചാല്‍ തൃപ്തിപ്പെടുന്നവരാണ് ഭൂരിഭാഗംപേരും.പകരം കിട്ടുന്നത് വിലപിടിപ്പുളളതാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. കിട്ടിയതുകൊണ്ട് സന്തോഷിക്കും. എന്നാല്‍ വിലപിടിപ്പുളള സമ്മാനം ലഭിച്ചിട്ടും അതിലും തൃപ്തിയാകാതെ ദേഷ്യത്തോടെ ഒരു യുവാവ് ചെയ്ത വ്യത്യസ്ത പ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

വിചിത്രമായ സംഭവം ഹരിയാനയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. തന്റെ പിറന്നാളിന് സമ്മാനമായി ആഢംബര കാര്‍ ആയ ജാഗ്വാര്‍ വേണമെന്ന് യുവാവ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍ ജാഗ്വാറിന് പകരം ബിഎംഡബ്ല്യു വാങ്ങി നല്‍കി. 

എന്നാല്‍ ആഗ്രഹിച്ച സമ്മാനം ലഭിക്കാത്തതിനാല്‍ യുവാവ് പ്രകോപിതനായി. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ യുവാവ് വാഹനം പുഴയില്‍ തള്ളി. വാഹനം പുഴയില്‍ മുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. 

എന്നാല്‍ അല്‍പ്പസമയത്തിനുള്ളില്‍ യുവാവിന്റെ ദേഷ്യമടങ്ങി. നാട്ടുകാരെ കൂട്ടിയെത്തി വാഹനം കരയിലെത്തിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. യുവാവിനെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും നിറയുകയാണ്. സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍