India

പീഡനവീരന് നാട്ടുകൂട്ടത്തിന്റെ ശിക്ഷ ; മുഖത്ത് കരിപൂശി ചെരുപ്പ് മാല അണിയിച്ച് പോത്തിന്റെ പുറത്തിരുത്തി ഗ്രാമത്തിലൂടെ നടത്തിച്ചു ( വീഡിയോ )

കുട്ടിയെ പീഡിപ്പിച്ചതിന് 22 കാരനെയാണ് നാട്ടുകൂട്ടം പരസ്യ വിചാരണ ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ : എട്ടുവയസ്സുകാരനെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ മുഖത്ത് കരിപൂശി, ചെരുപ്പ് മാല അണിയിച്ച് പോത്തിന്റെ പുറത്തിരുത്തി ഗ്രാമത്തിലൂടെ നടത്തിച്ചു. ഉത്തര്‍പ്രദേശിലെ റാംപൂരിലെ സുവാര്‍ സബ്ഡിവിഷനിലാണ് സംഭവം. കുട്ടിയെ പീഡിപ്പിച്ചതിന് 22 കാരനെയാണ് നാട്ടുകൂട്ടം പരസ്യ വിചാരണ ചെയ്തത്. 

ഗ്രാമവാസികള്‍ നടപ്പാക്കിയ ശിക്ഷ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാളെ ജയിലില്‍ അടച്ചതായും, സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും സുവാര്‍ പൊലീസ് ഓഫീസര്‍ രാഹുല്‍ കുമാര്‍ അറിയിച്ചു. 

പീഡനത്തിന് ഇരയായ കുട്ടിയും യുവാവും ഒരേ ഗ്രാമവാസികളാണ്. കുട്ടിയുടെ ബന്ധുക്കളുടെ പരാതി പരിഗണിച്ച പഞ്ചായത്താണ്, യുവാവിനെ കരിപൂശി ചെരുപ്പ് മാല അണിയിച്ച് പോത്തിന്റെ പുറത്ത് ഗ്രാമം ചുറ്റിക്കാന്‍ തീരുമാനിച്ചതെന്നും പൊലീസ് അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം