India

പീഡിപ്പിക്കപ്പെട്ടത് മൂന്നാം വയസില്‍; ഒരു വര്‍ഷം നീണ്ട വേദന, നിരവധി ശസ്ത്രക്രിയകള്‍, ഒടുവില്‍ അവള്‍ ജീവിതത്തിലേക്ക് മടങ്ങുന്നു 

ഹോളി ആഘോഷിക്കാനായി വീട്ടില്‍ വന്ന അമ്മാവനാണ് കുഞ്ഞിനെ പീഡിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ; ഒരു വര്‍ഷം മുന്‍ ഹോളി ആഘോഷത്തിനിടെ തന്റെ അങ്കിളിന്റെ കൈകളാല്‍ ക്രൂരമായി ബലാത്സംഗം  ചെയ്യപ്പെടുമ്പോള്‍ അവള്‍ക്ക് മൂന്ന് വയസേ ഉണ്ടായിരുന്നുള്ളൂ. ഒരു ഹോളി കൂടി പിന്നിട്ടൂ. ഒരു വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ ആശുപത്രി വിട്ട് ജീവിതത്തിലേക്ക് മടങ്ങുകയാണ് ഈ നാല് വയസുകാരി. ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ശനിയാഴ്ചയാണ് വീട്ടിലേക്ക് മടങ്ങിയത്. 

ക്രൂരമായ പീഡനത്തിന് ഇരയായ അന്നു മുതല്‍ ജീവനു വേണ്ടി പോരാടുകയായിരുന്നു ഈ കുഞ്ഞു ശരീരം. ഹോളി ആഘോഷിക്കാനായി വീട്ടില്‍ വന്ന അമ്മാവനാണ് കുഞ്ഞിനെ പീഡിപ്പിക്കുന്നത്. ഒരു വര്‍ഷത്തിനിടയില്‍ സങ്കീര്‍ണമായ സര്‍ജറികള്‍ ഉള്‍പ്പടെ നിരവധി സര്‍ജറികളാണ് ആ കുഞ്ഞു ശരീരത്തില്‍ നടന്നത്. ക്രൂരമായ ആക്രമണത്തില്‍ കുഞ്ഞിന്റെ ലൈംഗികഅവയവം പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. അത് സാധാരണ നിലയിലാക്കുന്നതിനായാണ് സര്‍ജറികള്‍ നടത്തിയതെന്ന് ഡോക്ടര്‍ പറഞ്ഞു. 

പത്ത് ദിവസത്തേക്കാണ് ആദ്യമായി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് ഇത് ഒരു വര്‍ഷമായി നീളുകയായിരുന്നു. ഓരോ ഘട്ടമായിട്ടായിരുന്നു ഓപ്പറേഷന്‍ നടത്തിയത്. ഇപ്പോള്‍ കുഞ്ഞിന്റെ ശരീരഭാഗം പൂര്‍ണമായി സുഖപ്പെട്ടെന്നും സാധാരണ ജീവിതം നയിക്കാന്‍ കുഞ്ഞിനാവുമെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഒരു വര്‍ഷം നീണ്ട വേദനകള്‍ അവസാനിപ്പിച്ച് മകള്‍ സാധാരണ നിലയില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് കുഞ്ഞിന്റെ വീട്ടുകാര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT