India

'ലോക്ക്ഡൗണ്‍ കാലത്തെ കശ്മീര്‍ ചിത്രങ്ങൾ' ; പുലിറ്റ്‌സര്‍ പ്രൈസ് ഇന്ത്യക്കാരായ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക്

അസോസിയേറ്റ് പ്രസ്സിലെ മാധ്യമപ്രവര്‍ത്തകരായ ദര്‍ യാസിന്‍, മുക്തര്‍ ഖാന്‍, ചന്ന് ആനന്ദ് എന്നിവര്‍ക്കാണ്  പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 2020ലെ പുലിറ്റ്‌സര്‍ പ്രൈസ് ഇന്ത്യക്കാരായ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക്.  അസോസിയേറ്റ് പ്രസ്സിലെ മാധ്യമപ്രവര്‍ത്തകരായ ദര്‍ യാസിന്‍, മുക്തര്‍ ഖാന്‍, ചന്ന് ആനന്ദ് എന്നിവര്‍ക്കാണ് മാധ്യമപ്രവര്‍ത്തനത്തിലെ പരമോന്നത ബഹുമതിയായ പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചത്. ലോക്ക്ഡൗണ്‍ കാലത്തെ ജമ്മു കശ്മീര്‍ ചിത്രങ്ങളെയാണ് പുലിറ്റ്‌സര്‍ പുരസ്കാര നേട്ടം തേടിയെത്തിയത്.

യുട്യൂബ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് പുലിറ്റ്‌സര്‍ ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ ഡാന കാനഡി പുരസ്‌കാര വാര്‍ത്ത പ്രഖ്യാപിച്ചത്. ദര്‍ യാസിനും മുക്തര്‍ ഖാനും ശ്രീനഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരാണ്. ആനന്ദ് ജമ്മു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലെ മത്സരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. "കഴിഞ്ഞ 20 വര്‍ഷമായി തുടരുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണ് പുരസ്‌കാരം ലഭിച്ച ഫീച്ചര്‍ ഫോട്ടോഗ്രാഫി". അവിശ്വസനീയമെന്നാണ് പുരസ്കാര ലബ്ധിയെക്കുറിച്ച് ആനന്ദ് പ്രതികരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ