India

പെട്രോള്‍ അടിക്കാന്‍ കയറ്റിയ വാഹനത്തില്‍ നിന്നും പോക്‌സോ പ്രതി ഇറങ്ങി ഓടി;  പിടികൂടാന്‍ പൊലീസ് ഓടിയത് 24 മണിക്കൂര്‍ (വീഡിയോ) 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ഇന്ധനം നിറയ്ക്കാന്‍ പമ്പില്‍ കയറ്റിയ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: പെട്രോള്‍ പമ്പില്‍ കയറ്റിയ പൊലീസ് വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടിയ പ്രതിയെ 24 മണിക്കൂറിന് ശേഷം പിടികൂടി പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ഇന്ധനം നിറയ്ക്കാന്‍ പമ്പില്‍ കയറ്റിയ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയത്.

പ്രതി വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടുന്നതും പിന്നാലെ പൊലീസുകാര്‍ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കോണ്‍സ്റ്റബിളും ഹോം ഗാഡും ചേര്‍ന്ന് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതിയായ ഹീരാലാല്‍ എന്നയാള്‍ ഇറങ്ങിയോടിയത്.

ലഖിംപുര്‍ ഖേരിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയെന്നും കോണ്‍സ്റ്റബിളിനും ഹോം ഗാര്‍ഡിനുമെതിരെ നടപടി സ്വീകരിച്ചെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഹീരാലാല്‍ രക്ഷപ്പെട്ടതിനു പിന്നാലെ ഇയാളെ പിടികൂടാന്‍ നിരവധി സംഘങ്ങളായി തിരിഞ്ഞാണ് പോലീസുകാര്‍ അന്വേഷണം നടത്തിയതെന്നും ലഖിംപുര്‍ ഖേരി എഎസ്പി അരുണ്‍ കുമാര്‍ സിങ് പറഞ്ഞു. പ്രതി രക്ഷപ്പെടാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എഎസ്പി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; ജനീഷിനെ തോളിലേറ്റി വേദിയിലെത്തിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍; തൃക്കരിപ്പൂരില്‍ വന്‍ സംഘര്‍ഷം

അവധി ആഘോഷിക്കാനെത്തി; റായ്ഗഡ് ബീച്ചില്‍ എട്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

ജനാധിപത്യ പോരാളികള്‍ക്ക് 51,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കും; രാജ്യത്ത് ബിജെപി അടിയന്തരാവസ്ഥ: അഖിലേഷ് യാദവ്

യുഡിഎഫില്‍ ചര്‍ച്ചയില്ല, സതീശനെതിരെ അടൂര്‍ പ്രകാശ്; യൂണിവേഴ്‌സിറ്റി കോളജില്‍ തൂഫാന്‍ റെയ്ഡ് നടത്തണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'മുനീര്‍ മന്ത്രിസഭയില്‍ ഉണ്ടാവേണ്ടയാള്‍, നിയമനങ്ങള്‍ യുഡിഎഫിന്റെ ഏകകണ്ഠമായ തീരുമാനം'; അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി മുരളീധരന്‍