India

പേരറിവാളന്റെ പരോള്‍ ഒരു മാസത്തേക്ക് കൂടി നീട്ടി

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോള്‍ ഒരു മാസത്തേക്ക് കൂടി നീട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോള്‍ ഒരു മാസത്തേക്ക് കൂടി നീട്ടി. പരോള്‍ ഒരു മാസത്തേക്ക് കൂടി നീക്കണം എന്നാവശ്യപ്പെട്ട് പേരറിവാളന്റെ അമ്മ അര്‍പുതാമ്മാള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പരോള്‍ ഒക്ടോബര്‍24 വരെ നീട്ടിയത്. 

ആഗസ്റ്റ് 24നാണ് പേരറിവാളന് ഒരു മാസത്തെ പരോള്‍ അനുവദിച്ചത്. അറസ്റ്റിലായ ശേഷം ആദ്യമായ് ആയിരുന്നു പേരറിവാളന് പരോള്‍ അനുവദിച്ചത്. അവശനിലയിലായ പിതാവിനെ കാണാനും പരിചരിക്കാനുമായിരുന്നു പരോള്‍ അനുവദിച്ചിരുന്നത്. 26വര്‍ഷമാണ് പേരറിവാളന്‍ ജയിലില്‍ കഴിഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഞാൻ പണ്ടേ അർജന്റീന ഫാൻ ആണ്, പക്ഷേ ഇത്തവണ ക്രിസ്റ്റ്യാനോ റൊണാൾഡോ കപ്പ് ഉയർത്തണമെന്നാണ് ആ​ഗ്ര​ഹം'; കാരണം പറഞ്ഞ് മുരളി ​ഗോപി

'മോഹന വാഗ്ദാനങ്ങൾ മാത്രം, ദിശാബോധമില്ല, '; ബജറ്റിനെതിരെ ബിജെപി

ദിവസവും ഒരു കഷണം ഡാർക്ക് ചോക്ലേറ്റ്; ആരോ​ഗ്യത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ ആര്‍ എസ് ബാബു അന്തരിച്ചു