'ഞാൻ പണ്ടേ അർജന്റീന ഫാൻ ആണ്, പക്ഷേ ഇത്തവണ ക്രിസ്റ്റ്യാനോ റൊണാൾഡോ കപ്പ് ഉയർത്തണമെന്നാണ് ആ​ഗ്ര​ഹം'; കാരണം പറഞ്ഞ് മുരളി ​ഗോപി

പിന്നെ വീണ്ടും അർജന്റീന കപ്പുയർത്തി.
Murali Gopy
Murali Gopyവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

ലോകകപ്പിന്റെ ഓളത്തിലാണ് ലോകം മുഴുവൻ. കളി കണ്ടും ഫുട്ബോൾ ചർച്ചകൾ നടത്തിയുമൊക്കെ ലോകകപ്പ് വൈബ് കൊടുംപിരി കൊള്ളുകയാണ് ഓരോ ദിവസം കഴിയുന്തോറും. താൻ പണ്ടു മുതലേ ഒരു അർജന്റീന ഫാൻ ആണെന്ന് പറയുകയാണെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ​ഗോപിയിപ്പോൾ.

തന്റെ പുതിയ ചിത്രമായ 'അനന്തൻ കാടിന്റെ' പ്രൊമോഷന്റെ ഭാ​ഗമായി റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താനൊരു അർജന്റീന ഫാനാണെങ്കിലും ഇത്തവണ ക്രിസ്റ്റ്യാനോ റൊണാൾഡോ കപ്പ് ഉയർത്തണമെന്നൊരു ആ​ഗ്രഹമുണ്ടെന്നും മുരളി ​ഗോപി പറയുന്നു.

"ഞാൻ പണ്ടേ അർജന്റീന ഫാൻ ആണ്. 1986 ലെ ആദ്യത്തെ ടെലികാസ്റ്റ് കണ്ടതൊക്കെ എനിക്ക് ഓർമയുണ്ട്. പിന്നെ വീണ്ടും അർജന്റീന കപ്പുയർത്തി. എന്നാൽ ഇത്തവണ ഒരു ലെ‍ജൻഡ് എന്ന നിലയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കപ്പ് ഉയർത്തണമെന്നൊരു ആ​ഗ്രഹമുണ്ട്.

Murali Gopy
'ആരും ഇതേവരെ ചെവിക്കൊണ്ടിരുന്നില്ല, ഇത് കാലത്തിന്റെ ആവശ്യം'; നന്ദി പറഞ്ഞ് ടൊവിനോയും ആന്റോ ജോസഫും

സീരിയസ്നസിനേക്കാൾ അർജന്റീന കൂടുതലും വിനോദമാണല്ലോ. ക്രിസ്റ്റ്യാനോ റൊണാൾഡോ വലിയൊരു ഇതിഹാസമാണ്". -മുരളി ​ഗോപി പറഞ്ഞു. 'ടിയാന്‍' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ ആണ് അനന്തൻ കാട് സംവിധാനം ചെയ്യുന്നത്.

ആര്യ നായകനായെത്തുന്ന ചിത്രത്തിൽ നിഖില വിമലാണ് നായികയായെത്തുന്നത്. ഇന്ദ്രന്‍സ്, ദേവ് മോഹന്‍, അപ്പാനി ശരത്, വിജയരാഘവന്‍, ശാന്തി, റെജീന കാസാന്‍ഡ്ര, സാഗര്‍ സൂര്യ, പുഷ്പ സിനിമയിലെ സുനില്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂൺ 25നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ദൃശ്യം 3 ആണ് മുരളി ​ഗോപിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Murali Gopy
'രണ്ടാമതൊന്ന് ചിന്തിച്ചില്ല, 42 ലക്ഷത്തിന്റ ബില്ല് എഴുതിത്തള്ളാന്‍ ഷാരൂഖ്'; 100 കോടി ക്ലബ്ബിലേക്ക് കുതിച്ച് ഈ കൊച്ചു സിനിമ!
Murali Gopy
'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ
Murali Gopy
ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്
Summary

Murali Gopy opens up about FIFA World Cup 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com