India

പൊതുപരിപാടിയില്‍ തനിക്കെതിരെ മുദ്രാവാക്യം വിളി; 'ചവിട്ടിപ്പുറത്താക്കൂ'വെന്ന് പൊലീസിനോട് ഗഡ്കരി, പ്രതിഷേധം

സര്‍ക്കാര്‍ പരിപാടിക്കിടെയാണ് ഗഡ്കരിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. ആദ്യം ശാന്തരാകാന്‍ പറഞ്ഞെങ്കിലും അല്‍പ്പ സമയത്തിനുള്ളില്‍ പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാന്‍ ഗഡ്കരി പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പൊതുപരിപാടിക്കിടെ തനിക്കെതിരെ മുദ്രാവാക്യം വിളിച്ച ആളുകളെ ചവിട്ടി പുറത്താക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ആഹ്വാനം. പ്രത്യേക വിദര്‍ഭ എന്ന  ആവശ്യവുമായി സമരം നടത്തുന്നവരാണ് ഗഡ്കരി വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയത്. 

സര്‍ക്കാര്‍ പരിപാടിക്കിടെയാണ് ഗഡ്കരിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. ആദ്യം ശാന്തരാകാന്‍ പറഞ്ഞെങ്കിലും അല്‍പ്പ സമയത്തിനുള്ളില്‍ പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാന്‍ ഗഡ്കരി പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.  

2014 ല്‍ വിദര്‍ഭ സംസ്ഥാനം രൂപീകരിച്ചു നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ ആളാണ് ഗഡ്കരി. 2019 ലും അതേ വാഗ്ദാനമുയര്‍ത്തി വോട്ട് നേടാന്‍ ഗഡ്കരി എത്തിയാല്‍ ജനങ്ങള്‍ പ്രതികരിക്കുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

SCROLL FOR NEXT