India

പോയ്‌സ് ഗാര്‍ഡന്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതെന്ന് ദീപ; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ അവകാശവാദമുന്നയിച്ച് ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ - ടിടിവി ദിനകരന്റെ അനുയായികളാണ് തന്നെ തടഞ്ഞതെന്ന് ദീപ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ അവകാശവാദമുന്നയിച്ച് ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍. വാഹനം നിര്‍ത്തി വീടിനകത്തേക്ക് കയറാന്‍ ശ്രമിച്ച ദീപയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ടിടിവി ദിനകരന്റെ അനുയായികളാണ് തന്നെ തടഞ്ഞതെന്നാണ് ദീപ പറയുന്നത്. ഭര്‍ത്താവ് മാധവനോടൊത്ത് പൊയസ് ഗാര്‍ഡനില്‍ രാവിലെ ദീപ ജയകുമാര്‍ എത്തിയത്.

തന്നെ ക്ഷണിച്ചിട്ടാണ് പോയസ് ഗാര്‍ഡനിലേക്ക്  വന്നതെന്നും നിയമപരമായി വേദനിലയത്തിന്റെ അവകാശം തങ്ങള്‍ക്കാണെന്നും തന്നെയും സഹോദരന്‍ ദീപക്കിനെയും തടയാന്‍ എന്തവകാശമാണ് ശശികലയ്ക്കും അനുയായികള്‍ക്കുമുള്ളതെന്നും ദീപ ജയകുമാര്‍ പറയുന്നത്. ഇതാദ്യമായാണ് ദിപ പോയ്‌സ്ഗാര്‍ഡനിലെത്തുന്നത്. സഹോദരന്‍ ദീപക്കിന്റെ ക്ഷണപ്രകാരമാണ് എത്തിയതെന്നും ദീപ പറയുന്നു. 

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് സുരക്ഷ ഉറപ്പാക്കിയി്ട്ടുണ്ട്. ജയലളിതയുടെ ഔദ്യേഗിക വസതിയായ പൊയസ് ഗാര്‍ഡനിലെ വേദനിലയത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുകയാണ്. വീട് തന്റെ തന്റെ അനന്തരവള്‍ ഇളവരശിക്ക് എഴുതിവെച്ചിട്ടുണ്ടെന്നാണ് ശശികല പറയുന്നത്. എന്നാല്‍ വീട് ജയലളിതയുടെ സ്മാരകമാക്കണമെന്നാണ്  പനീര്‍ശെല്‍വം ആവശ്യപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; അപകട നില തരണം ചെയ്തു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

SCROLL FOR NEXT