India

പ്രചാരണയോഗത്തിന് സര്‍ക്കാര്‍ സ്‌കൂള്‍ വിട്ടുനല്‍കി ; പ്രിന്‍സിപ്പാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

സ്ഥലം എംഎല്‍എയായ ബിഹാരിലാല്‍ ബിഷ്‌ണോയ്ക്കാണ് ഇദ്ദേഹം സ്‌കൂളും പരിസരവും വിട്ട് നല്‍കിയത്.

സമകാലിക മലയാളം ഡെസ്ക്

ബിക്കാനീര്‍: തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിന് സര്‍ക്കാര്‍ സ്‌കൂള്‍ വിട്ടു നല്‍കിയ പ്രിന്‍സിപ്പാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മഡിയ വില്ലേജിലെ പ്രിന്‍സിപ്പാളിനോടാണ് 24 മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടത്.

സ്ഥലം എംഎല്‍എയായ ബിഹാരിലാല്‍ ബിഷ്‌ണോയ്ക്കാണ് ഇദ്ദേഹം സ്‌കൂളും പരിസരവും വിട്ട് നല്‍കിയത്. പരിപാടിയുടെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ചട്ടലംഘനം കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടത്. സ്‌കൂള്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസി പരാതിയും നല്‍കിയതോടെ കമ്മീഷന്‍ അടിയന്തരമായി ഇടപെടുകയായിരുന്നു. 

പെരുമാറ്റച്ചട്ടലംഘനത്തിന് പുറമേ മതിയായ അനുമതികള്‍ നേടാതെയാണ് സ്‌കൂള്‍ ഉപയോഗിച്ചതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഹോളി ആഘോഷ ദിവസമായ മാര്‍ച്ച് 21 നായിരുന്നു സ്‌കൂളില്‍ ബിജെപി തെരഞ്ഞെടുപ്പ് സംബന്ധിച്ച യോഗം നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംഘർഷം പടരുന്നു; ഇറാന്‍ ആക്രമണത്തില്‍ അബുദാബിയില്‍ ഒരു മരണം, ബഹ്റൈനിലും കുവൈത്തിലും സ്ഫോടനങ്ങള്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഹെല്‍പ് ഡെസ്‌ക് തുറന്ന് നോര്‍ക്ക

ഗ്യാസ് ബര്‍ണറിലെ അഴുക്ക് എളുപ്പത്തില്‍ വൃത്തിയാക്കാം

മകള്‍ ഐസിയുവില്‍, അപ്പോള്‍ വന്ന ഭീഷണി സന്ദേശം; ആ സമ്മര്‍ദ്ദത്തിലാണ് അവളുടെ ജനനം പുറത്തു വിട്ടത്: പ്രിയങ്ക ചോപ്ര

ജമ്മുവിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ മുട്ടു മടക്കി കർണാടക, രഞ്ജി ട്രോഫിയിൽ പുതു ചരിത്രം

SCROLL FOR NEXT